അവനെ കണ്ടാൽ വരാതിരിക്കാനാകുമോ..! പിടികൊടുക്കാതെ ഹനുമാൻ കുരങ്ങൻ മുകളിൽതന്നെ; ഇണയെ കാട്ടി പ്ര​ലോ​ഭിപ്പിച്ച് മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: മൃ​ഗ​ശാ​ല​യി​ൽ നി​ന്നും ചാ​ടി​പ്പോ​യി മ​ര​ത്തി​ന്‍റെ മു​ക​ളി​ൽ ക​യ​റി​യ ഹ​നു​മാ​ൻ കു​ര​ങ്ങി​നെ താ​ഴെ എ​ത്തി​യ്ക്കാ​ൻ പ്ര​ലോ​ഭ​ന​ശ്ര​മ​ങ്ങ​ളു​മാ​യി മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​ർ നീ​ക്കം തു​ട​ങ്ങി.

കാ​ട്ടു​പോ​ത്തി​ന്‍റെ കൂ​ടി​ന് സ​മീ​പ​ത്തെ ആ​ഞ്ഞി​ലി മ​ര​ത്തി​ന് മു​ക​ളി​ലാ​ണ് പെ​ണ്‍​കു​ര​ങ്ങ് ക​യ​റി​യി​രി​ക്കു​ന്ന​ത്.ഇ​ണ​യാ​യ ആ​ണ്‍​കു​ര​ങ്ങി​നെ കാ​ട്ടി മ​ര​ത്തി​ന് മു​ക​ളി​ൽ നി​ന്നും താ​ഴെ എ​ത്തി​ക്കാ​നാ​ണ് മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച്ച പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ട് തു​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹ​നു​മാ​ൻ കു​ര​ങ്ങ് പു​റ​ത്തു ചാ​ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ മൃ​ഗ​ശാ​ല കോം​ന്പൗ​ണ്ടിലെ ​മ​ര​ത്തി​ന് മു​ക​ളി​ൽ കു​ര​ങ്ങി​നെ ക​ണ്ടെ ത്തി​യെ​ങ്കി​ലും നി​ല​ത്തി​റ​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

ഇ​ണ മൃ​ഗ​ശാ​ല​യി​ൽ ഉ​ള്ള​തി​നാ​ൽ കു​ര​ങ്ങ് നി​ല​ത്തി​റ​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജീ​വ​ന​ക്കാ​ർ.കു​ര​ങ്ങി​നെ പ്ര​കോ​പി​പ്പി​ച്ച് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കൂ​ട്ടി​ലാ​ക്കാ​ൻ ശ്ര​മി​ക്കി​ല്ലെ​ന്ന് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​ങ്ങോ​ട്ട് ആ​ക്ര​മി​ച്ചാ​ൽ അ​ല്ലാ​തെ തി​രി​കെ ആ​ക്ര​മി​ക്കി​ല്ലെ​ന്ന​തി​നാ​ൽ ആ​ശ​ങ്ക​ക​ൾ വേ​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

തി​രു​പ്പ​തി ശ്രീ ​വെ​ങ്കി​ടേ​ശ്വ​ര സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ര​ണ്ടു സിം​ഹ​ങ്ങ​ളെ​യും ഒ​രു ജോ​ഡി കു​ര​ങ്ങു​ക​ളെ​യും ത​ല​സ്ഥാ​ന​ത്ത് എ​ത്തി​ച്ച​ത്.

Related posts

Leave a Comment