മലയാളി പ്രേക്ഷകനെ പറ്റിക്കാന്‍ ആര്‍ക്കുമാവില്ല! നല്ലതിനെ തെരഞ്ഞെടുക്കാന്‍ തങ്ങളെ ആരും പഠിപ്പിക്കേണ്ടെന്നാണ് അവര്‍ പറയാതെ പറയുന്നത്; സൗബിന്റെ ‘പറവ’യെക്കുറിച്ച് നടന്‍ ഹരീഷ് പേരടി

കോമഡി വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തി ആ വിശാലമായ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചതിനുശേഷം സംവിധായകന്റെ റോളിലേയ്ക്ക് കടന്നിരിക്കുകയാണ് സൗബിന്‍ ഷാഹിര്‍. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ വിജയത്തില്‍ നിന്ന് വിജയത്തിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് അദ്ദേഹത്തെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ് സുഹൃത്തുക്കളും പരിചയക്കാരും.

നടന്‍ ഹരീഷ് പേരടിയാണ് സൗബിനെ അഭിന്ദിച്ചുകൊണ്ട് ഏറ്റവും പുതുതായി രംഗത്തെത്തിയിരിക്കുന്നത്. സൗബിന്‍ എന്ന സംവിധായകന്റെ ആത്മാര്‍ത്ഥതയും നിഷക്കളങ്കതയുമാണ് ആ സിനിമയെ നാളെ ലോകോത്തരമാക്കാന്‍ പോകുന്നത്. എന്നാല്‍ സിനിമയെക്കാള്‍ എനിക്ക് ബഹുമാനം തോന്നിയത് അത് കാണാന്‍ വന്ന മലയാളി പ്രേക്ഷകരോടാണ്. നല്ലതിനെ തെരഞ്ഞെടുക്കാന്‍ ഞങ്ങളെ ആരും പഠിപ്പിക്കണ്ടാ എന്ന് പറയാതെ പറയുന്ന ഈ ചങ്കൂറ്റത്തെ ഒരു കലാകാരന്‍ എന്ന നിലയില്‍ ഞാന്‍ നമസ്‌ക്കരിക്കുന്നു എന്നാണ് ഹരീഷിന്റെ പരാമര്‍ശം. ഫേസ്ബുക്കിലൂടൊണ് ഹരീഷിന്റെ അഭിനന്ദനം.

ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
ഇന്നലെ കുടുംബസമേതം പറവ കണ്ടു…ഒരുപാട് കുടുംബങ്ങളുള്ള നിറഞ്ഞ സദസ്സില്‍ ….സൗബിന്‍ എന്ന സംവിധായകന്റെ ആത്മാര്‍ത്ഥതയും നിഷക്കളങ്കതയുമാണ് ആ സിനിമയെ നാളെ ലോകോത്തരമാക്കാന്‍ പോകുന്നത് .. എന്നാല്‍ സിനിമയെക്കാള്‍ എനിക്ക് ബഹുമാനം തോന്നിയത് അത് കാണാന്‍ വന്ന മലയാളി പ്രേക്ഷകരോടാണ്…നല്ലതിനെ തെരഞ്ഞെടുക്കാന്‍ ഞങ്ങളെ ആരും പഠിപ്പിക്കണ്ടാ എന്ന് പറയാതെ പറയുന്ന ഈ ചങ്കൂറ്റത്തെ ഒരു കലാകാരന്‍ എന്ന നിലയില്‍ ഞാന്‍ നമസ്‌ക്കരിക്കുന്നു…. സിനിമയെ രക്ഷിക്കാന്‍ എന്ന വ്യാജേനേ കപട തീര്‍ത്ഥാടനങ്ങളും കപട ആഹ്വാനങ്ങളും നടത്തുന്ന വിഡ്ഢികളെ നിങ്ങള്‍ക്ക് ചരിത്രത്തിന്റെ ചവറ്റു കൊട്ടയില്‍ പോലും സ്ഥാനം മുണ്ടാവില്ലാ…കാരണം മലയാളി പ്രേക്ഷകനെ പറ്റിക്കാന്‍ നിങ്ങള്‍ക്കാവില്ലാ….ഈ പ്രേക്ഷകന്‍ ഇവിടെ ഉള്ളടത്തോള്ളം കാലം സൗബിന്‍ തുടങ്ങിവെച്ചത് പുതിയ കുട്ടികള്‍ തുടര്‍ന്ന് കൊണ്ടെയിരിക്കും…

 

Related posts