പ്ര​ഷ​ർ കു​റ​യുന്നത്‌ അത്ര നി​സാര​മല്ല..! രോ​ഗ​ല​ക്ഷ​ണ​​ങ്ങളും പരിഹാരങ്ങളും

ര​ക്ത​സ​മ്മ​ർ​ദ്ദം കൂ​ടു​ത​ലു​ള്ള രോ​ഗി​ക​ൾ​ക്കു കി​ട്ടു​ന്ന താ​ര​പ​രി​വേ​ഷ​മൊ​ന്നും ര​ക്ത സ​മ്മ​ർ​ദ്ദം കു​റ​ഞ്ഞ രോ​ഗി​ക​ൾ​ക്കു കി​ട്ടാ​റി​ല്ല! അ​തു​സാ​ര​മി​ല്ല ര​ണ്ടു ഗ്ലാ​സ്സ് ക​ഞ്ഞി​വെ​ള്ളം ഉ​പ്പി​ട്ട് കു​ടി​ച്ചാ​ൽ മ​തി​യെ​ന്നാ​ണു ഡോ​ക്ട​ർ​മാ​ർ വ​രെ പ​റ​യാ​റു​ള്ള​ത്.​ ര​ക്ത​സ​മ്മ​ർ​ദ്ദം കൂ​ടു​ന്ന​തും കു​റ​യു​ന്ന​തും ഒ​രേ​നാ​ണ​യ​ത്തി​ന്‍റെ ഇ​രു​പു​റ​ങ്ങ​ളാ​വാം. ഒ​ന്നു ശ്ര​ദ്ധി​ക്കാം.

ഹൃ​ദ​യം ചു​രു​ങ്ങു​ക​യും വി​ക​സി​ക്കു​ക​യും ചെ​യ്യുന്നതിലൂടെ ര​ക്തം പ​ന്പ് ചെ​യ്യു​ന്പോ​ൾ ര​ക്ത​ക്കുഴ​ലി​ന്‍റെ ഭി​ത്തി​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന മ​ർ​ദമാണു ര​ക്തസ​മ്മ​ർ​ദം.

ഹൃ​ദ​യം ചു​രു​ങ്ങു​ന്പോ​ൾ ര​ക്ത​സ​മ്മ​ർ​ദ്ദം 120 മി​ല്ലീ​മീ​റ്റ​ർ ഓ​ഫ് മെ​ർ​ക്കു​റി​യും ഹൃ​ദ​യം വി​ക​സി​ക്കു​ന്പോ​ൾ 80 മി​ല്ലീ​മീ​റ്റ​ർ ഓ​ഫ് മെ​ർ​ക്കു​റി​യും കാ​ണു​ന്നു. സ്ഫി​ഗ്‌മോ മാ​നോ​മീ​റ്റ​ർ എ​ന്നാ​ണു ര​ക്ത സ​മ്മ​ർദം അളക്കുന്ന ഉ​പ​ക​ര​ണ​ത്തി​നു പ​റ​യു​ന്ന പേ​ര്.

രക്തസമ്മർദം 90/60 ലും ​താ​ഴെ വ​രുന്പോഴാ​ണു ഹൈ​പ്പോ​ടെ​ൻ​ഷ​ൻ എ​ന്ന അ​വ​സ്ഥ​യാ​യി ക​ണ​ക്കാ​ക്കുന്നത്.

അ​മേ​രി​ക്ക​ൻ ഹാ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ പ​റ​യു​ന്ന​ത് ഹൈ​പ്പോ​ടെ​ൻ​ഷ​ൻ കൊ​ണ്ട് നി​ങ്ങ​ൾ​ക്ക് രോ​ഗ​ല​ക്ഷ​ണ​മൊ​ന്നും തോ​ന്നു​ന്നി​ല്ല​ങ്കി​ൽ അ​തി​നെ കാ​ര്യ​മാ​ക്ക​ണ്ട എന്നാണ്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ

ത​ല​ക​റ​ക്കം, വീ​ഴാ​ൻ പോ​കു​ന്ന​പോ​ലെ തോ​ന്ന​ൽ എ​ന്നി​വ​യാ​കാം ലക്ഷണങ്ങൾ. നി​ല്ക്കു​ന്പോ​ഴും കി​ട​ന്നി​ട്ടും ഇ​രു​ന്നി​ട്ടും എ​ഴു​നേ​ല്ക്കു​ന്പോ​ഴും ത​ല​ച്ചോ​റി​ലേ​ക്ക് ര​ക്ത​മൊ​ഴു​കു​ന്ന​ത് കു​റ​യു​ന്ന​താ​ണു പ്ര​ശ്ന​ത്തി​നെ​ല്ലാം കാ​ര​ണം. കി​ട​ന്നാ​ൽ ത​ല​യി​ലേ​ക്ക് ര​ക്തം ഒ​ഴു​കി​യെ​ത്തു​ക​യും നാം ​പൂ​ർ​വ്വാ​വസ്ഥ​യി​ൽ എ​ത്തു​ക​യും ചെ​യ്യും.

ത​ലച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​മൊ​ഴു​ക്ക് കു​റ​യു​ന്ന​തി​നാ​ലാണ് ഈ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് എ​ന്നു പ​റ​ഞ്ഞ​ല്ലോ. അ​തി​നു​കാ​ര​ണ​ങ്ങ​ൾ പ​ല​താ​വാം. ര​ക്ത​ത്തി​ന്‍റെ അ​ള​വു കു​റ​ഞ്ഞ​താ​കാം, ശ​രീ​ര​ത്തി​ൽ നി​ന്നു ര​ക്ത​സ്രാ​വ​മു​ണ്ടാ​യാ​ലും ര​ക്തം പു​റ​ത്തു​പോ​കു​ന്ന രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​യാ​ലും ഇ​ങ്ങ​നെ വ​രാം. പ​ല വൈ​റ​സ് രോ​ഗ​ങ്ങ​ളു​ടെ​യും കോ​ംപ്ളി​ക്കേ​ഷ​നാ​യി പ്ര​ഷ​ർ കു​റ​ഞ്ഞ് അ​പ​ക​ടം വ​രാ​റു​ണ്ട​ല്ലോ.

വെ​ള്ളം കു​ടി​ക്കു​ന്ന​ത് വ​ള​രെ കു​റ​ഞ്ഞാ​ലും ശ​രീ​ര​ത്തി​ൽ നി​ന്നു ജ​ലാം​ശം കൂ​ടു​ത​ൽ ന​ഷ്ട​പ്പെ​ട്ടാ​ലും പ്ര​ഷ​ർ കു​റ​യാം.

ചി​ല ത​രം അ​ല​ർ​ജി​ക​ൾ, ചി​ല മ​രു​ന്നു​ക​ൾ, ഹൃ​ദ​യ​ത​ക​രാ​റു​ക​ൾ കൊ​ണ്ട് പ​ന്പ് ചെ​യ്യാ​നു​ള്ള ശേ​ഷി​കു​റ​യു​ന്ന​തും ഇ​തി​നു കാ​ര​ണ​മാ​കാം. പ്ര​ഷ​ർ കു​റ​ഞ്ഞാ​ൽ ത​ല​യി​ലേ​ക്കു​ മാ​ത്ര​മ​ല്ല ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ അ​വ​യ​വ​ങ്ങ​ളിലേ​ക്കും ര​ക്ത​മൊ​ഴു​ക്കു കു​റ​യും. അ​ത് ഹൃദ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നത്തെയും വൃ​ക്ക​യു​ടെ​യു​മൊ​ക്കെ ത​ക​രാ​റു​ക​ൾ​ക്കും കാ​ര​ണ​മാ​കാം.​ഷോ​ക്ക് എ​ന്ന ഗു​രു​ത​രാ​വ​സ്ഥ​യും പ്ര​തീ​ക്ഷി​ക്കാം.

ഭ​ക്ഷ​ണ ശേ​ഷം ചി​ല​രി​ൽ ത​ല​ക​റ​ക്കം കൂ​ടാം.​ശ​രീ​ര​ത്തി​ലെ ര​ക്ത​ത്തി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം കു​ട​ലി​ലേ​ക്ക് ഒ​ഴു​കു​ന്ന​തു കൊ​ണ്ടാ​ണി​ത്. ​പ്ര​മേ​ഹ രോ​ഗി​ക​ളി​ലും പാ​ർ​ക്കിൻ​സൺ രോ​ഗ​മു​ള്ള​വ​രി​ലും ഇ​ങ്ങ​നെ കാ​ണാ​റു​ണ്ട്.

ചി​ല​ർ​ക്ക് ബാ​ത് റൂ​മി​ൽ വ​ച്ച് പ്ര​ഷ​ർ കു​റ​ഞ്ഞ് ത​ലക​റ​ക്കം വ​രാം. അ​മി​ത മ​ർ​ദം ചെലുത്തി മ​ല​മൂ​ത്ര വി​സ​ർ​ജനം ചെ​യ്യു​ന്പോ​ൾ വാ​ഗ​സ് നെ​ർ​വ് ഉ​ത്തേ​ജി​പ്പി​ക്ക​പ്പെ​ടു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. സ​മാ​നാ​വ​സ്ഥ ചു​മ​യ്ക്കു​ന്പോ​ഴും ഭ​ക്ഷ​ണം വി​ഴു​ങ്ങു​ന്പോ​ളും വ​രാം. ബാ​ത് റൂ​മി​ൽ നി​ന്ന് എ​ഴു​ന്നേ​ല്ക്കു​ന്പോ​ഴും ത​ല​യി​ലേ​ക്കു ര​ക്ത​യോ​ട്ടം കു​റ​ഞ്ഞ് വീ​ഴാ​നു​ള്ള സാ​ധ്യ​ത യു​ണ്ട്.

പ​രി​ഹാ​രം

* ഉ​പ്പ് കൂ​ടുത​ലു​പ​യോ​ഗി​ക്കു​ക എ​ന്ന​ത് ഒ​രു താ​ല്കാ​ലി​ക പ​രി​ഹാ​ര​മാ​ണ്.
* ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക.
* മ​ദ്യം ഒ​ഴി​വാ​ക്കു​ക, മ​ദ്യം ശ​രീ​ര​ത്തി​ൽ നി​ന്നു
പു​റ​ത്തു​ക​ള​യാ​ൻ ധാ​രാ​ളം വെ​ള്ളം വേ​ണ്ടി​വ​രു​ന്നു
* പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ഭ​ക്ഷ​ണ​ത്തി​ൽ കൂ​ടു​ത​ലാ​യി ഉ​ൾ​പ്പെ​ടു​ത്തു​ക.
* മു​റു​ക്ക​മു​ള്ള സ്റ്റോ​ക്കിംഗ്സ്് ധ​രി​ക്കു​ക. അ​പ്പോ​ൾ കാ​ലി​ലേ​ക്കു​ള്ള ര​ക്ത ഓ​ട്ടം കു​റ​യു​ക​യും അ​തു ത​ല​യി​ലേ​ക്കു കി​ട്ടു​ക​യും ചെ​യ്യാം.
* ഹോ​മി​യോ​പ്പ​തി മ​രു​ന്നു​ക​ൾ ക​ഴി​ക്കാം. അ​വ പ്ര​ഷ​ർ കൂ​ട്ടു​ക​യ​ല്ല ചെ​യ്യു​ക പ്ര​ഷ​ർ നോ​ർ​മ​ലാ​ക്കു​ക​യാ​ണു ചെ​യ്യു​ക. പ്ര​ഷ​ർ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ത്തി​നു വ​ന്ന ത​ക​രാ​റു പ​രി​ഹ​രി​ച്ചാ​ൽ മ​തി ശ​രീ​രം ബാ​ക്കി കാ​ര്യം ത​നി​യെ ചെ​യ്തോ​ളും. ആ​വ​ശ്യം വ​രു​ന്പോ​ൾ ശരീരം പ്ര​ഷ​ർ കൂ​ട്ടു​ക​യും കു​റ​യ്ക്കു​ക​യു​മൊ​ക്കെ ചെ​യ്തോ​ളും. മ​രു​ന്നി​ന്‍റെ​യും ഡോ​ക്ട​റി​ന്‍റെ​യു​മൊ​ന്നും ഇ​ട​പെ​ട​ലു​ക​ളി​ൽ തു​ട​രേ​ണ്ട​ത​ല്ല ജീ​വി​തം.

ആ​രോ​ഗ്യ​ത്തി​ന്‍റെ ഒ​രു നി​ർ​വ​ച​നം ത​ന്നെ ‘ അ​വ​ന​വ​ന്‍റെ ശ​രീ​ര​ത്തെ കു​റി​ച്ചും മ​ന​സ്സി​നെ കു​റി​ച്ചു മാ​ത്രം ചി​ന്തി​ച്ചി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ൽ നി​ന്നു​ള്ള​മോ​ച​നം’’ എ​ന്നാ​ണ്.

ഡോ:​റ്റി.​ജി. മ​നോ​ജ് കു​മാ​ർ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹോ​മി​യോ​പ്പ​തി വ​കു​പ്പ്
ക​ണ്ണൂ​ർ , മൊ​ബൈ​ൽ 9447689239 :
[email protected]

Related posts