കോവിഡ് 19 പ്രതിരോധം; ആ​രോ​ഗ്യ​വ​കു​പ്പും സ​ർ​ക്കാ​രും വി​ശ്ര​മമി​ല്ലാ​തെ ഓ​ടു​ന്നു; ഹെ​ൽ​ത്ത് സൂ​പ്പ​ർവൈ​സ​ർ അ​വ​ധി​യി​ൽ

പൂ​ച്ചാ​ക്ക​ൽ: കൊ​റോ​ണ രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ വകുപ്പുകൾ വി​ശ്ര​മ​മി​ല്ലാ​തെ ഓ​ടു​മ്പോ​ൾ അ​രൂ​ക്കു​റ്റി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​റെ ബന്ധപ്പെടാ നാകാ തെ ആരോഗ്യ വകുപ്പ്.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ അ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും യോ​ജി​ച്ചു​ള്ള ഊ​ര്‍​ജി​ത പ്ര​വ​ര്‍​ത്ത​നം ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​നു​മ​തി​യി​ല്ലാ​തെ അ​വ​ധി​യെ​ടു​ക്ക​രു​തെ​ന്നും അ​വ​ധി​ക്ക് പോ​യ​വ​ർ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്നുമുള്ള ക​ള​ക്‌​ട​റുടെ അ​റി​യി​പ്പ് നി​ല​നി​ൽ​ക്കെ​യാ​ണ് ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ എ​വി​ടെയെ​ന്നതിൽ വ്യക്ത​ത​യി​ല്ലാ​ത്ത​ത്.

ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്‌ ഫെ​ബ്രു​വ​രി ര​ണ്ടി​നാണ് ഇ​ദ്ദേ​ഹം മൂ​ന്നു​മാ​സ​ത്തെ ശ​മ്പ​ള​മി​ല്ലാ​ത്ത അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച​തെ​ന്ന് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സേ​തു​മാ​ധ​വ​ൻ പ​റ​ഞ്ഞു.

എ​ന്നാ​ൽ കൊ​റോ​ണ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡ്യൂ​ട്ടി​ക്ക് പ്ര​വേ​ശി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് അ​രൂ​ക്കു​റ്റി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽനി​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന് ഇ-​മെ​യി​ൽ അയച്ചിരു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കി​ട്ടി​യി​ല്ല.

മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം സം​സ്ഥാ​ന​ത്തിനു പുറ ത്ത് യാ​ത്ര ചെ​യ്ത​താ​യും പറയുന്നു. അ​വ​ധി​യി​ലാ​യ​ശേ​ഷം ബം​ഗ​ളൂ​രു​വി​ൽ പോ​യി​രു​ന്ന​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു പൂ​ച്ചാ​ക്ക​ൽ സി​ഐ പി. ​ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment