വാഹനപരിശോധന ശക്തമായിട്ടും ഹെൽമറ്റ് ഉപയോഗിക്കാത്തവരുടെ  എണ്ണം കൂടുന്നു; ശനിയാഴ്ചത്തെ വേട്ടയിൽ മാത്രം കുടുങ്ങിയത് 1725 പേർ 

കോ​ട്ട​യം: പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടും നി​യ​മ ലം​ഘ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് പോ​ലീ​സി​നെ പോ​ലും ഞെ​ട്ടി​ക്കു​ന്നു. ഹെ​ൽ​മ​റ്റ് വേ​ട്ട പോ​ലീ​സ് ശ​ക്തമാ​ക്കി​യി​ട്ടും ഹെ​ൽ​മ​റ്റ് വ​യ്ക്കാ​ത്ത​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വി​ല്ല എ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച മാ​ത്രം ജി​ല്ല​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ ഹെ​ൽ​മ​റ്റ് വേ​ട്ട​യി​ൽ കു​ടു​ങ്ങി​യ​ത് 1725 പേ​രാ​ണ്. ഇ​തി​നു മു​ൻ​പ് ഇ​ത്ര​യും കേ​സ് ഉ​ണ്ടാ​യി​ട്ടി​ല്ല. ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ ന​ട​ത്തി​യ പ്ര​ത്യേ​ക വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഹെ​ൽ​മ​റ്റ് വ​യ്ക്കാ​ത്ത​വ​രു​ടെ എ​ണ്ണം പോ​ലീ​സി​നെ പോ​ലും ഞെ​ട്ടി​ച്ച​ത്.

ജി​ല്ല​യി​ൽ മൊ​ത്തം 4849 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ഇ​തി​ൽ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച 94 പേ​ർ​ക്കെ​തി​രെ​യും അ​മി​ത​വേ​ഗ​ത്തിലും അ​ശ്ര​ദ്ധ​മാ​യും വാ​ഹ​ന​മോ​ടി​ച്ച​തി​ന് 314 പേ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു. സീ​റ്റ് ബെ​ൽ​റ്റ് ഇ​ല്ലാ​ത്ത​തി​ന് 114 പേ​ർ​ക്കെ​തി​രെ​യും മ​റ്റു ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് 467 പേ​ർ​ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts