ആര്‍ക്കും, ഒന്നും അസാധ്യമല്ല! അര്‍ബുദ രോഗത്തെ അതിജീവിച്ച 29 വയസുകാരി; കൃത്രിമ കാല്‍മുട്ട് വച്ചുപിടിപ്പിച്ചു; ഹെയ്‌ലി ഇനി ബഹിരാകാശത്തേക്ക്

ഫ്‌ളോറിഡ: അര്‍ബുദരോഗത്തിന്റെ പിടിയില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട 29 വയസുകാരി ഹെയ്‌ലി അര്‍സിനാക്‌സ് ഈ വര്‍ഷാവസാനം ഫ്‌ളോറിഡായില്‍ നിന്നും വിക്ഷേപിക്കുന്ന ‘ഫാല്‍ക്കന്‍ 9’ എന്ന റോക്കറ്റില്‍ ബഹിരാകാശത്തേക്ക് കുതിക്കും.

സെന്റ് ജൂഡ് ഹോസ്പിറ്റലാണ് ഔദ്യോഗീക പ്രഖ്യാപനം നടത്തിയത്. കാന്‍സര്‍ രോഗി എന്നതിലുപരി, കൃത്രിമ കാല്‍മുട്ട് വച്ചുപിടിപ്പിച്ച ഹെയ്‌ലിയുടെ ബഹിരാകാശ യാത്ര തങ്കലിപികളില്‍ എഴുതി ചേര്‍ക്കപ്പെടും.

പത്ത് വയസ് മുതല്‍ കാന്‍സര്‍ രോഗത്തിന് സെന്റ് ജൂഡില്‍ ചികിത്സയിലായിരുന്നു ഹെയ്‌ലി.

ഫിസിഷ്യന്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്ന ഹെയ്‌ലി ജനുവരിയിലാണ് സ്വകാര്യ വ്യക്തിയുടെ സിവിലിയന്‍ സ്‌പേയ്‌സ് മിഷനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

നാസ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് പേടകം കുതിച്ചുയരുക.

ലോകത്ത് ആദ്യമായാണ് സ്വകാര്യ വ്യക്തി ഇങ്ങെയൊരു ബഹിരാകാശ യാത്ര സംഘടിപ്പിക്കുന്നത്. നാലു ദിവസമായിരിക്കും ഈ പേടകം ഭൂമിക്ക് ചുറ്റും കറങ്ങുക.

സ്‌പേയ്‌സ് എക്‌സ് കമ്പനിയാണ് ബഹിരാകാശത്തേക്ക് പുറപ്പെടുന്ന ഫാല്‍ക്കന്‍ 9 എന്ന റോക്കറ്റ് നിര്‍മിക്കുന്നത്.

ആര്‍ക്കും, ഒന്നും അസാധ്യമല്ല എന്നത് തന്റെ ബഹിരാകാശ യാത്ര തെളിയിക്കുമെന്ന് ഹെയ്‌ലി പറയുന്നു.

സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ആശുപത്രിയുടെ വികസനത്തിന് 200 മില്യന്‍ ഡോളര്‍ സമാഹരിക്കുക എന്നതാണ് ഈ ദൗത്യം കൊണ്ട് ഉദ്ദേശിക്കുന്നത്.

ആറു പേര്‍ക്ക് സഞ്ചരിക്കാവുന്ന റോക്കറ്റില്‍ രണ്ടു സീറ്റുകള്‍ കൂടി ലഭ്യമാണ്. 20 മില്യന്‍ ഡോളറാണ് സീറ്റിന് വില നിശ്ചയിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Related posts

Leave a Comment