കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിക്കു മുന്നിലെ ഹൈമാസ്റ്റ് ലൈറ്റ് കത്തുന്നില്ല; ആശങ്കയോടെ രോഗികളും ബന്ധുക്കളും

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി ഗേ​റ്റി​ന് മു​ന്പിൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റ് ഒ​രു മാ​സ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി.ആ​ർ​പ്പൂക്ക​ര പ​ഞ്ചാ​യ​ത്തിനാണ് ഈ ​ലൈ​റ്റ് പ്ര​കാ​ശി​പ്പി​ക്കു​ന്ന​തി​ന്‍റെ ചു​മ​ത​ല.​ഗേ​റ്റി​ന് മു​ൻ​വ​ശ​മു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും നി​ര​വ​ധി ക​ട​ക​ൾ ഉ​ള്ള​തി​നാ​ൽ ഈ ​ക​ട​ക​ളി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​വാ​ൻ രോ​ഗി​ക​ളോ​ടൊ​പ്പ​മു​ള്ള​വ​ർ എ​ത്തി​ച്ചേ​രാ​റു​ണ്ട്.

ലൈ​റ്റ് തെ​ളി​യാ​ത്ത​തുമൂ​ലം സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ വ​ള​രെ ഭ​യാ​ശ​ങ്ക​യോ​ടെ​യാ​ണ് ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ നി​ന്നും വ​ന്നു പോ​കു​ന്ന​ത്. ലൈ​റ്റ് പ്ര​കാ​ശി​പ്പി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related posts