ഇ​സ്ര​യേ​ലി​ലെ കൃ​ഷി​രീ​തി പ​ഠി​ച്ചു; ചേ​ർ​ത്ത​ല​യി​ൽ  ഒ​ന്ന​ര​യേ​ക്ക​റി​ൽ ഹൈ​ടെ​ക് കൃ​ഷി​യു​മാ​യി വ​യോ​ധി​ക ദ​മ്പ​തി​ക​ൾ

ചേ​ർ​ത്ത​ല: ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് ഹൈ​ടെ​ക് രീ​തി​യി​ൽ കൃ​ഷി തു​ട​ങ്ങി വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ൾ. ന​ഗ​ര​സ​ഭ 24-ാം വാ​ർ​ഡി​ൽ ഗി​രി​ജാ​ല​യ​ത്തി​ൽ ഇ.​കെ. ത​മ്പി (73), ഭാ​ര്യ ഗി​രി​ജ (67) എ​ന്നി​വ​രാ​ണ് ഇ​സ്രാ​യേ​ൽ രീ​തി​യി​ൽ കൃ​ഷി തു​ട​ങ്ങി​യ​ത്.

കൃ​ഷി​മ​ന്ത്രി​ക്കൊ​പ്പം ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശി​ച്ച ക​ർ​ഷ​ക​നാ​യ അ​രീപ്പ​റ​മ്പ് വ​ലി​യ​വീ​ട്ടി​ൽ വി.​എ​സ്. ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൃ​ഷി​യി​ടം ഒ​രു​ക്കി​യ​ത്. 700 മീ​റ്റ​റോ​ളം ക​ള​പി​ടി​ക്കാ​ത്ത മ​ൾ​ട്ടി ഷീ​റ്റ് വി​രി​ച്ചു. സ്വി​ച്ച് ഇ​ട്ടാ​ൽ ചു​വ​ട്ടി​ൽ വെ​ള്ള​വും വ​ള​വും എ​ത്തും.

ചെ​റു​ധാ​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ചീ​ര, പ​ച്ച​മു​ള​ക്, ത​ക്കാ​ളി, വെ​ണ്ട, പ​യ​ർ എ​ന്നി​വ​യു​ടെ ഹൈ​ബ്രി​ഡ് വി​ത്തു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി പ​ര​മ്പ​രാ​ഗ​തരീ​തി​യി​ൽ കൃ​ഷി​ചെ​യ്യു​ന്ന ത​മ്പി​യും ഭാ​ര്യ ഗി​രി​ജ​യും മ​ര​ച്ചീ​നി​യി​ലും ചേ​ന​യി​ലും വ​ലി​യ വി​ള​വു​ക​ൾ നേ​ടി ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലും ശ്ര​ദ്ധപി​ടി​ച്ചുപ​റ്റീ​ട്ടു​ണ്ട്.

മൂ​ന്നുമാ​സ​ത്തി​നു​ള്ളി​ൽ ചീ​ര ഉ​ൾ​പ്പെ​ടെ ഉ​ള്ള എ​ല്ലാ കൃ​ഷി​യു​ടെ​യും വി​ള​വെ​ടു​ക്കാ​ൻ പ​റ്റു​മെ​ന്നും പ്രാ​യ​മാ​യ​വ​ർ​ക്കും ശാ​രീ​രി​ക അ​ധ്വാ​നം കൂ​ടാ​തെ അ​നാ​യാ​സം കൃ​ഷി ചെ​യ്യാ​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണെ​ന്നും കൃ​ഷി പ്ര​മോ​ട്ട​ർ കൂ​ടി​യാ​യ വി.​എ​സ് ബൈ​ജു പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.വാ​ർ​ഡ് കൗ​ൺ​സി​ല​ർ ശോ​ഭാ​ ജോ​ഷി, ബി.​ ദാ​സി, പി. ​മു​ജേ​ഷ് കു​മാ​ർ, കെ. ​ഉ​മ​യാ​ക്ഷ​ൻ, കൃ​ഷി ഓ​ഫീ​സ​ർ ജി​ജി, അ​ജി​ത്കു​മാ​ർ, സ​തീ​ശ​ൻ, ജോ​ഷി, ര​ജ​ന​ൻ, സോ​ബി​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.

Related posts

Leave a Comment