ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഹോ​ക്കി: സെ​മി​യി​ൽ ഇ​ന്ത്യ തോ​റ്റ് പു​റ​ത്ത്

ധാ​ക്ക: 2021 പു​രു​ഷ​വി​ഭാ​ഗം ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഹോ​ക്കി​യി​ൽ ഇ​ന്ത്യ പു​റ​ത്ത്. സെ​മി​യി​ൽ ജ​പ്പാ​ൻ ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മൂ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്കാ​ണ് ജ​പ്പാ​ൻ ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ആ​ദ്യ ര​ണ്ട് മി​നി​റ്റി​ൽ ത​ന്നെ ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി​യ ജ​പ്പാ​ൻ ക​ളി തു​ട​ക്ക​ത്തി​ലെ പി​ടി​ച്ചെ​ടു​ത്തു. മൂ​ന്നാം ക്വാ​ർ​ട്ട​റി​ൽ 5-1 ന് ​പി​ന്നി​ലാ​യ ഇ​ന്ത്യ അ​വ​സാ​ന ക്വാ​ർ​ട്ട​റി​ൽ ര​ണ്ട് ഗോ​ളു​ക​ൾ കൂ​ടി അ​ടി​ച്ചെ​ങ്കി​ലും ജ​പ്പാ​നെ മ​റി​ക​ട​ക്കാ​നാ​യി​ല്ല.

ജ​പ്പാ​നു​വേ​ണ്ടി ഷോ​ട്ട യ​മാ​ഡ, റാ​യ്കി ഫു​ജി​ഷി​മ, യോ​ഷി​കി കി​രി​ഷി​ത, കൊ​സി ക​വാ​ബെ, ഓ​ക റി​യോ​മ എ​ന്നി​വ​ർ സ്കോ​ർ ചെ​യ്തു. ദി​ൽ​പ്രീ​ത് സിം​ഗ്, ഹ​ർ​മ​ൻ പ്രീ​ത് സിം​ഗ്, ഹാ​ർ​ദി​ക് സിം​ഗ് എ​ന്നി​വ​രാ​യി​രു​ന്നു ഇ​ന്ത്യ​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്.

Related posts

Leave a Comment