ഡയാലിസിസ് ചികിത്സയിൽ അല്പം കൂടി ഉത്തമമായ രീതി ഹോം ഡയാലിസിസ് ആണ്, CAPD എന്നറിയപ്പെടുന്ന കണ്ടിന്യൂവസ് ആംബുലേറ്ററി പെരിടോണിയല്‍ ഡയാലിസിസ്.
മെഷീന്റെ സഹായമില്ലാതെ ചെയ്യുന്ന CAPD
സര്‍വ്വസാധാരണമായി ചെയ്യുന്ന CAPD രീതിയാണിത്. ഉദരത്തിനുള്ളിലേക്ക് ദ്രാവകം നിറയ്ക്കുന്നത് രോഗിയോ അടുത്ത ശുശ്രൂഷകനോ ആയിരിക്കും.
വയറിനുള്ളില്‍ ദ്രാവകം നിറയ്ക്കുന്ന സമയത്ത് രോഗി കസേരയില്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്യണം. ഡയാലിസേറ്റ് നിറച്ച് ബാഗ് രോഗിയേക്കാള് ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരുകമ്പിയിലെ കൊളുത്തില്‍ തൂക്കിയിടുന്നു. ഈ ബാഗ് ട്യൂബിംഗ് വഴി കത്തീറ്ററുമായി ബന്ധിച്ചിരിക്കും.
ബാഗ് തുറക്കുമ്പോള്‍ രോഗിയുടെ ഉദരത്തിനുള്ളില്‍ ദ്രാവകം നിറയും. നിറഞ്ഞു കഴിയുമ്പോള്‍ കത്തീറ്ററും ബാഗുമായുള്ള ബന്ധം.വേര്‍പെടുത്താം. 2-6 മണിക്കൂര്‍ ഈ ദ്രാവകംഉദരത്തിനുള്ളില് നിലനില്ക്കും. ഈ ഇടവേളയെ ഡില് സമയം എന്നു പറയുന്നു.
ഈ സമയം രോഗിക്ക് സാധാരണ പ്രവര്‍ത്തികളിലും ജോലിക്കും യാത്രയിലും ഏര്‍പ്പെടാം. നിശ്ചിത ഇടവേള കഴിഞ്ഞാല്‍ ഈ ദ്രാവകം ഒരു ഒഴിഞ്ഞ ബാഗിലേക്ക് തുറന്നുവിടുന്നു. അത് ടോയ്ലറ്റില് ഒഴിച്ചുകളയുന്നു. ഡയാലിസിസ് ദ്രാവകം ശരീരത്തിലേക്ക് കടത്തിവിടാന്‍ പത്ത് മിനിറ്റും പുറത്തേക്ക് കളയാനുള്ള സമയം30 മിനിറ്റുമാണ്.
മെഷീന്റെ സഹായത്തോടെ APD (ഓട്ടോമോഡ് പെരിട്ടോണിയല്‍ ഡയാലിസിസ്)
CAPD യുടെ മറ്റൊരു വകഭേദമാണ്എപിഡി. ഇത് രാത്രിയില്‍ നിര്‍വഹിക്കപ്പെടുന്ന ഒരു പ്രക്രിയയാണ്. ഡയാലിസിസ് ട്യൂബും ദ്രാവകവും സൈക്സര് എന്നറിയപ്പെടുന്ന, കൊണ്ടു നടക്കാന്‍ കഴിയുന്ന ഒരു ചെറിയ മെഷീനുമായി ഘടിപ്പിക്കുന്നു.
ഈ മെഷീന് രോഗി ഉറങ്ങുന്ന സമയത്ത് അദ്ദേഹത്തിന്റെ ശരീരത്തില്‍ എക്സ്ചേഞ്ച് നടത്തുന്നു (അതായത് ദ്രാവകം അകത്തേക്ക് നിറയ്ക്കുകയും പുറത്തേക്ക് എടുക്കുകയും ചെയ്യുന്ന പ്രക്രിയ). ഇതിനായി മെഷീനും ദ്രാവകവും കിടക്കയുടെ സമീപത്തായി വയ്ക്കാം.
പകല്‍ മുഴുവന്‍ രോഗി സ്വതന്ത്രമായിരിക്കും. മിക്ക രോഗികള്‍ക്കും രാവിലെ മെഷീനില്‍ നിന്ന് ബന്ധം വേര്പെടുത്തുന്നതിനു മുമ്പ് ഒരിക്കല്‍ കൂടി ദ്രാവകം ഉദരത്തിനുള്ളില്‍ നിറയ്ക്കുന്നു. അടുത്ത എക്സ്ചേഞ്ച് വരെ ഈ ദ്രാവകം വയറിനുള്ളില്‍ത്തന്നെ നില്ക്കും.

(തുടരും)

