പേ​ടി​പ്പി​ക്കാ​ൻ മ​ഞ്ജു വാ​ര്യ​ർ; പേ​ര് ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല…


മ​ഞ്ജു വാ​ര്യ​ർ ഹൊ​റ​ർ സി​നി​മ​യി​ല​ഭി​ന​യി​ക്കു​ന്നു. സി​നി​മ​യു​ടെ പേ​ര് ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. സ​ണ്ണി വെ​യ്ൻ ആ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കു​ന്ന​ത്. ആ​സി​ഫ് അ​ലി നാ​യ​ക​നാ​യ കോ​ഹി​നൂ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളാ​യ ര​ഞ്ജി​ത് ക​മ​ല ശ​ങ്ക​ർ, സ​ലി​ൽ.​വി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

അ​ഭ​യ​കു​മാ​ർ.​കെ, അ​നി​ൽ കു​ര്യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം സാംസ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി എ.​കെ ബാ​ല​ൻ ആ​ണ് ചി​ത്ര​ത്തി​ന്‍റെ സ്വി​ച്ച് ഓ​ൺ നി​ർ​വ​ഹി​ച്ച​ത്. ജി​സ് ടോം​സ്, ജ​സ്റ്റി​ൻ തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ര​ഞ്ജി പ​ണി​ക്ക​ർ, അ​ല​ൻ​സി​യ​ർ, സ​ര​യൂ എ​ന്നി​വരും സിനിമയിലൽ മ​റ്റ് പ്ര​ധാ​ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related posts