കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലംഘനം;ലോ​ക്ഡൗ​ണി​ല്‍ പി​ഴ​യി​ടീ​ൽ ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സ്


അ​ടൂ​ര്‍: ക​ര്‍​ക്കി​ട​ക​വാ​വു ദി​വ​സ​മാ​യ ഇ​ന്ന​ലെ​യും പോ​ലീ​സി​ന്‍റെ പി​ഴ​പ്പി​രി​വി​നു കു​റ​വു​ണ്ടാ​യി​ല്ല. ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ഇ​ന്ന​ലെ ക​ര്‍​ക്കി​ട​ക​വാ​വു പ്ര​മാ​ണി​ച്ച് ചെ​റി​യ ഇ​ള​വു​ക​ള്‍ യാ​ത്ര​ക്കാ​ര്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും പോ​ലീ​സ് അ​തി​നു ത​യാ​റാ​യി​ല്ല.

അ​ടൂ​ര്‍ കെ​എ​സ്്ആ​ര്‍​ടി​സി കോർ​ണ​റി​ല്‍ ര​ണ്ടാം​ഘ​ട്ട കോ​വി​ഡ് ആ​രം​ഭി​ച്ച സ​മ​യം പോ​ലീ​സി​നു ഡ്യൂ​ട്ടി സ​മ​യ​ത്തു വി​ശ്ര​മി​ക്കാ​ന്‍ കെ​ട്ടി​യ ടെ​ന്‍റിനു​ള്ളി​ല്‍ പി​ഴ​പ്പി​രി​വ് ഊ​ര്‍​ജി​ത​മാ​യി എ​ല്ലാ​ദി​വ​സ​വും ന​ട​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ​യും അ​തു തു​ട​ര്‍​ന്നു.
പു​റ​ത്തി​റ​ങ്ങി​യ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രെ​യാ​ണ് രാ​വി​ലെ മു​ത​ല്‍ ത​ട​ഞ്ഞ​ത്.

മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ​വ​രെ​യും വെ​റു​തെ വി​ട്ടി​ല്ല. സ​ത്യ​വാ​ങ്മൂ​ല​മോ മ​തി​യാ​യ രേഖകളോ ഇ​ല്ലാ​തെ വ​ഴി​യി​ല്‍ ഇ​റ​ങ്ങി​യ എ​ല്ലാ​വ​ര്‍​ക്കും പി​ഴ​യി​ട്ടു പോ​ലീ​സ് പി​രി​വ് ന​ട​ത്തി. ഇ​തോ​ടൊ​പ്പം വാ​ഹ​ന​ങ്ങ​ളു​ടെ രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ചു. ഏ​തെ​ങ്കി​ലും വ​ഴി​യി​ല്‍ പി​ഴ ഈ​ടാ​ക്കാ​നാ​കു​മോ​യെ​ന്ന ഊ​ര്‍​ജി​ത ശ്ര​മ​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ്.

യാ​ത്ര​ക്കാ​രെ വ​ഴി​യി​ല്‍ ത​ട​ഞ്ഞ പോ​ലീ​സ് സം​ഘം ടെ​ന്‍റിനു​ള്ളി​ല്‍ ര​സീ​തു​മാ​യി ഇ​രു​ന്ന പോ​ലീ​സു​കാ​രു​ടെ അടുത്തേക്ക് ഇ​വ​രെ പ​റ​ഞ്ഞു​വി​ട്ടു.

എ​സ്​ഐ റാ​ങ്കി​ലു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​ത്ര​മേ വാ​ഹ​നം ത​ട​ഞ്ഞു രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കാ​വൂ​വെ​ന്ന നി​ബ​ന്ധ​ന നി​ല​നി​ല്‍​ക്ക​വേ​യാ​ണ് വാ​ഹ​ന​ത്തി​ന്‍റെ അ​ടു​ക്ക​ല്‍ ചെ​ന്നു രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു നി​ര്‍​ദ്ദേ​ശം നി​ല​നി​ല്‍​ക്കേ അതു ലം​ഘി​ച്ച് ഒ​രു പോ​ലീ​സും ഒ​രു ഹോം ​ഗാ​ര്‍​ഡും കൂ​ടി​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ കൈ ​കാ​ണി​ച്ച് നി​ര്‍​ത്തി ടെ​ന്‍റിലേ​ക്കു വി​ട്ട​ത്.

രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി പി​ഴ​യും അ​ട​ച്ച് ഒ​രാ​ള്‍ പോ​കു​മ്പോ​ഴേ​ക്കും കു​റ​ഞ്ഞ​ത് അ​ര മ​ണി​ക്കൂ​ര്‍ വേ​ണ്ടി​വ​ന്നു.

Related posts

Leave a Comment