കൊച്ചിയില്‍ ഭക്ഷണശാലയിലെ ശുചിമുറിയില്‍ ഒളികാമറ! ഇതരസംസ്ഥാന തൊഴിലാളിയെ കൈകാര്യം ചെയ്ത് യുവതി; സംഭവം ഇങ്ങനെ

ഭക്ഷണശാലയിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വച്ച ഇതരസംസ്ഥാന തൊഴിലാളിയെ കൈകാര്യം ചെയ്ത് യുവതി. എറണാകുളം ജില്ലാകോടതിക്ക് സമീപമുള്ള രത്‌നവിലാസം ഹോട്ടലിലാണ് സംഭവം. വ്യാഴാഴ്ച ഭക്ഷണം കഴിക്കുവാന്‍ എത്തിയതാണ് യുവതി. ഇവിടെ ബാത്തുറൂമില്‍ എത്തിയപ്പോഴാണ് ഒളിച്ച് വച്ചിരിക്കുന്ന മൊബൈല്‍ കണ്ടെത്തിയത്. ഇത് എടുത്ത് നോക്കിയപ്പോഴാണ് ഇതിന്റെ ക്യാമറ ഓണ്‍ ആണെന്ന് കണ്ടത്.

പുറത്തിറങ്ങിയ യുവതി പോലീസില്‍ അറിയിക്കുകയായിരുന്നു. ഈ സമയത്ത് ഫോണ്‍ തന്റേതാണെന്ന വെളിപ്പെടുത്തലുമായി ഫിറോസ് വന്നത്. ഇതോടെ എത്തിയ പോലീസ് അസം സ്വാദേശിയായ ഇയാളെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയതു. പിടികൂടിയ ഉടന്‍ ഇയാളെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഇയാളുടെ ഫോണില്‍ നിന്നും ഇത്തരത്തില്‍ നിരവധി ദൃശ്യങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുള്ളത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

 

Related posts