വെറുതെയല്ല ഭാര്യ! ഭര്‍ത്താവിന്റെ ഗെയിം ഭ്രാന്ത് അവസാനിപ്പിച്ചു; ഭാര്യയ്ക്ക് ലഭിച്ചത് വിവാഹമോചന നോട്ടീസ്‌

അ​മി​ത​മാ​യ മൊ​ബൈ​ൽ ഗെ​യിം ഉ​പ​യോ​ഗം മൂ​ലം താ​റു​മാ​റാ​യ​ത് ഒ​രു കു​ടും​ബം. മ​ലേ​ഷ്യ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​രു​പ​ത്തി​യ​ഞ്ചുകാ​ര​നാ​യ ​യു​വാ​വ് “​കിം​ഗ് ഓ​ഫ് ഗ്ലോ​റി​’ എ​ന്ന ഗെ​യി​മി​ന് അ​ടി​മ​പ്പെ​ട്ട് സ്വ​ന്തം ഭാ​ര്യ​യെ പോ​ലും വേ​ണ്ടെ​ന്നു തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇതേത്തുടർന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗെ​യിം അ​ക്കൗ​ണ്ട് ഇ​വ​ർ ഓ​ണ്‍​ലൈ​നി​ൽ വി​റ്റ​താ​ണ് വിവാഹമോചനത്തിലേക്ക് നയിച്ചത്.

പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത ഈ ​ദ​ന്പ​തി​ക​ൾ ആ​റു​വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​വ​രാ​ണ്. ചൈ​നീസ് സ്വ​ദേ​ശി​യാ​യി​രു​ന്ന വ​ധു വി​വാ​ഹ​ത്തെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​നൊ​പ്പം മ​ലേ​ഷ്യ​യി​ൽ താ​മ​സം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ഇ​വ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ക​രി​നി​ഴ​ൽ പോ​ലെ കിം​ഗ് ഓ​ഫ് ഗ്ലോ​റി എ​ന്ന ഗെ​യിം ക​ട​ന്നു വ​ന്ന​ത്.

ആ​ദ്യ​മാ​യി ഈ ​ഗെ​യിം അ​ദ്ദേ​ഹം പ​രീ​ക്ഷി​ച്ചു നോ​ക്കി​യ​പ്പോ​ൾ ഭാ​ര്യ​യും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം കൂ​ടി​യി​രു​ന്നു. ഈ ​ഗെ​യിം ക​ളി​ക്കു​ന്ന​തി​നി​ടെ ഭാ​ര്യ തെ​റ്റു​ക​ൾ വ​രു​ത്തു​ന്പോ​ൾ അ​ദ്ദേ​ഹം വൈ​കാ​രി​ക​മാ​യാ​ണ് പ്ര​തി​ക​രി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട​ങ്ങോ​ട്ട് ഭാ​ര്യ​യെ ഒ​ഴി​വാ​ക്കി സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​യി മാ​റി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗെ​യിം കളി. പ​തി​യെ പ​തി​യെ ഈ ​ഗെ​യി​മി​ന് അ​ദ്ദേ​ഹം അ​ടി​മാ​യാ​യി മാ​റു​ക​യാ​യി​രു​ന്നു.

ചി​ല ദി​വ​സ​ങ്ങ​ളി​ൽ കിം​ഗ് ഓ​ഫ് ഗ്ലോ​റി ക​ളി​ക്കാ​ൻ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങിപ്പോകു​ന്ന ഇ​ദ്ദേ​ഹം പി​റ്റേ​ന്ന് പു​ല​ർ​ച്ച​യാ​ണ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന​ത്. ചി​ല​പ്പോ​ഴൊ​ക്കെ സു​ഹൃ​ത്തു​ക്ക​ളെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ച​തി​നു ശേ​ഷം വീ​ട്ടി​ൽ അ​വ​ർ​ക്കൊ​പ്പ​മി​രു​ന്നു ക​ളി​ക്കും.

ഭാ​ര്യ​യെ​യും മ​ക​ളെ​യും അ​ദ്ദേ​ഹം പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് ഉ​പ​ദേ​ശി​ക്കു​വാ​ൻ എ​ത്തു​ന്ന​വ​രോ​ട് ഇ​നി ഇ​ങ്ങ​നെ ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം ആ​ണ​യി​ട്ട് വാ​ക്കു ന​ൽ​കു​മെ​ങ്കി​ലും ഒ​രു പ്രാ​വ​ശ്യം പോ​ലും അ​ദ്ദേ​ഹം ഇ​ത് അ​നു​സ​രി​ച്ചി​ട്ടി​ല്ല.

ത​ങ്ങ​ൾ​ക്ക് യാ​തൊ​രു പ​രി​ഗ​ണ​ന​യും ന​ൽ​കാ​തെ​യു​ള്ള ഭ​ർ​ത്താ​വി​ന്‍റെ ഗെ​യിം ക​ളി നാ​ളു​ക​ൾ ക​ഴി​യും തോ​റും ഈ ​യു​വ​തി​ക്ക് അ​സ​ഹ​നീ​യ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ഗെ​യിം ഫോ​ണി​ൽ നി​ന്നും ന​ഷ്ട​മാ​യാ​ൽ ത​ന്‍റെ ഭ​ർ​ത്താ​വ് കൂ​ടു​ത​ൽ സ​മ​യം കു​ടും​ബ​ത്തി​നൊ​പ്പം ചി​ല​വ​ഴി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ൽ ഇ​വ​ർ ഭ​ർ​ത്താ​വ് ഉ​റ​ങ്ങിക്കിടക്കവേ അ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ കൈ​ക്ക​ലാ​ക്കി ഈ ​ഗെ​യിം ഓ​ണ്‍​ലൈ​നാ​യി വി​ൽ​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​വ​രെ ഞെ​ട്ടി​ച്ച സം​ഭ​വ​മാ​ണ് പി​ന്നീ​ട് ന​ട​ന്ന​ത്. ഭാ​ര്യ മൊ​ബൈ​ലി​ൽ നി​ന്നും ഗെ​യിം ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്നു മ​ന​സി​ലാ​ക്കി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​നോ​നി​ല ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യു​മാ​യി രൂ​ക്ഷ​മാ​യി വാ​ക്കേ​റ്റം ന​ട​ത്തി​യ ഇയാ​ൾ ഇ​വ​രു​ടെ കൈ​യി​ൽ പി​ടി​ച്ച് വ​ലി​ച്ച് വീ​ടി​നു പു​റ​ത്തി​റ​ക്കി. മാ​ത്ര​മ​ല്ല ഈ ​ബ​ന്ധം വേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും യു​വ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ മ​ലേ​ഷ്യ​യി​ൽ നി​ന്നും സ്വ​ദേ​ശ​മാ​യ ചൈ​ന​യി​ലേ​ക്ക് പൊ​യ്ക്കോ​ളാ​നും ഭാ​ര്യ​യോ​ട് പ​റ​ഞ്ഞു.

ലോകാരോഗ്യസംഘടനയുടെ ( ഡ​ബ്ല്യു​എ​ച്ച്ഒ) റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് ഇ​ത്ത​ര​ത്തി​ൽ ഗെ​യി​മി​നോ​ടു​ള്ള അ​ട​ങ്ങാ​ത്ത ആ​സ​ക്തി ഓ​രോ ദി​ന​വും ആ​ളു​ക​ളി​ൽ വ​ർ​ധി​ച്ചു വ​രു​ക​യാ​ണെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി മൂ​ന്നു ദി​വ​സം ഗെ​യിം ക​ളി​ച്ച ഒ​രു യു​വ​തി​യു​ടെ കാ​ഴ്ച്ച ശ​ക്തി ന​ഷ്ട​മാ​യ സംഭവം വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു.

Related posts