ഐ ​ലീ​ഗ് ഫു​ട്ബോ​ൾ; മ​ല​ബാ​റി​യ​ൻ​സ് ക​ള​ത്തി​ൽ

കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ കേ​ര​ള​ത്തി​ന്‍റെ സാ​ന്നി​ധ്യ​മാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്സി ഇ​ന്ന് ഹോം ​മ​ത്സ​ര​ത്തി​നാ​യി ക​ള​ത്തി​ൽ. മ​ല​ബാ​റി​യ​ൻ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഗോ​കു​ലം ഹോം ​മ​ത്സ​ര​ത്തി​ൽ ഷി​ല്ലോം​ഗ് ലാ​ജോം​ഗി​നെ നേ​രി​ടും. രാ​ത്രി ഏ​ഴി​ന് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് കി​ക്കോ​ഫ്.

ലീ​ഗി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​മാ​ണ് ഗോ​കു​ല​ത്തി​ന്‍റെ ല​ക്ഷ്യം. ക​ഴി​ഞ്ഞ ര​ണ്ട് എ​വേ പോ​രാ​ട്ട​ങ്ങ​ളി​ൽ ശ്രീ​നി​ധി ഡെ​ക്കാ​ണി​നെ​യും (4-1) ഇ​ന്‍റ​ർ കാ​ശി​യെ​യും (4-2) മ​ല​ബാ​റി​യ​ൻ​സ് കീ​ഴ​ട​ക്കി​യി​രു​ന്നു. ഡി​സം​ബ​ർ ര​ണ്ടി​നു​ശേ​ഷം ഗോ​കു​ലം ഹോം ​ഗ്രൗ​ണ്ടി​ൽ ഇ​റ​ങ്ങു​ന്ന ആ​ദ്യ​മ​ത്സ​ര​മാ​ണ് ഇ​ന്ന​ത്തേ​ത്.

12 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 20 പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ് ഗോ​കു​ലം കേ​ര​ള. ഇ​ത്ര​ത​ന്നെ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 19 പോ​യി​ന്‍റു​മാ​യി ആ​റാം സ്ഥാ​ന​ത്താ​ണ് ഷി​ല്ലോം​ഗ് ലാ​ജോം​ഗ്. 13 മ​ത്സ​ര​ങ്ങ​ളി​ൽ 28 പോ​യി​ന്‍റു​ള്ള മു​ഹ​മ്മ​ദ​ൻ​സ് എ​സ്‌​സി​യാ​ണ് ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത്. റി​യ​ൽ കാ​ഷ്മീ​ർ (23), ശ്രീ​നി​ധി ഡെ​ക്കാ​ണ്‍ (23) ടീ​മു​ക​ളാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ.

Related posts

Leave a Comment