ന​മ്മു​ടെ ശ​ത്രു സ​മു​ദാ​യ​ത്തി​ലെ കു​ലം​കു​ത്തി​ക​ൾ ത​ന്നെയെന്ന് വെ​ള്ളാ​പ്പ​ള്ളി


അ​മ്പ​ല​പ്പു​ഴ: ന​മ്മു​ടെ ശ​ത്രു ന​മ്മു​ടെ സ​മു​ദാ​യ​ത്തി​ലെ കു​ലം​കു​ത്തി​ക​ൾ ത​ന്നെ​യാ​ണെ​ന്നും യോ​ഗ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ സ​മ്മ​തി​ക്കു​ന്നി​ല്ലെ​ന്നും എ​സ്എ​ൻഡിപി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.​

എ​സ്എ​ൻഡിപി യോ​ഗം ക​ഞ്ഞി​പ്പാ​ടം 16-ാം ന​മ്പ​ർ ശാ​ഖ​യി​ലെ 25-മ​ത് ഗു​രു​ദേ​വ വി​ഗ്ര​ഹ പ്ര​തി​ഷ്ഠാ വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ന്ന സാം​സ്ക്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശാ​ഖാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ ബി​ജു അ​ദ്ധ്യ​ക്ഷ​ത വഹിച്ചു.കു​ട്ട​നാ​ട് സൗ​ത്ത് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പ​ച്ച​യി​ൽ സ​ന്ദീ​പ്, ക​ൺ​വീ​ന​ർ അ​ഡ്വ.​ സു​പ്ര മോ​ദം എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.​ എ​ച്ച്.​ സ​ലാം എംഎ​ൽഎ, ബിജെപി സം​സ്ഥാ​ന വ​ക്താ​വ് സ​ന്ദീ​പ് വാ​ച​സ്പ​തി, കെ.​ കു​ഞ്ഞു​മോ​ൻ, പി.​എം. ദീ​പ, പി.​ ര​മേ​ശ​ൻ, പ്ര​ജി​ത്കാ​രി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

ഗു​രു​സ്മൃ​തി പു​ര​സ്കാ​രം ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.​ ശാ​ഖാ സെ​ക്ര​ട്ട​റി എ.​ അ​നി​രു​ദ്ധ​ൻ സ്വാ​ഗ​ത​വും യൂ​ണി​യ​ൻ ക​മ്മ​റ്റി അം​ഗം പി.​ ര​തീ​ഷ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് 6-30ന് ​ദീ​പ​ക്കാ​ഴ്ച​യും, ഏഴിനു ​വ​ഞ്ചി​പ്പാ​ട്ടും, ഗാ​ന​മേ​ള​യും ന​ട​ന്നു.

Related posts

Leave a Comment