ഐ​​സി​​സി ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ലേ​​ക്ക് ഇ​​നി ര​​ണ്ട് ദി​​നം മാ​​ത്രം

ഐ സിസി ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ ആ​​ഗോ​​ള ആ​​വേ​​ശ​​ത്തി​​നു തു​​ട​​ക്കം കു​​റി​​ച്ച​​ത് 2007ൽ ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ൽ. പ്ര​​ഥ​​മ ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ ചി​​ര​​വൈ​​രി​​ക​​ളാ​​യ പാ​​ക്കി​​സ്ഥാ​​നെ അ​​വ​​സാ​​ന ഓ​​വ​​ർ ത്രി​​ല്ല​​റി​​ൽ ഇ​​ന്ത്യ അ​​ഞ്ച് റ​​ണ്‍​സി​​നു കീ​​ഴ​​ട​​ക്കി​​യ​​പ്പോ​​ൾ ആ​​വേ​​ശ​​ത്തി​​ന്‍റെ പു​​തി​​യ അ​​ധ്യാ​​യ​​ത്തി​​നും തു​​ട​​ക്ക​​മാ​​യി. ഒ​​രു ഓ​​വ​​റി​​ൽ ആ​​റ് സി​​ക്സ​​ർ അ​​ടി​​ച്ച യു​​വ​​രാ​​ജ് സിം​​ഗും കു​​റ​​ച്ച് യു​​വാ​​ക്ക​​ളു​​മാ​​യി ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ലെ​​ത്തി​​യ എം.​​എ​​സ്. ധോ​​ണി​​യു​​ടെ ക്യാ​​പ്റ്റ​​ൻ​​സി​​യു​​മെ​​ല്ലാം ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​രു​​ടെ ഓ​​ർ​​മ​​യി​​ലെ സു​​ഗന്ധ​​മാ​​ണ്.

2007ലെ ​​പ്ര​​ഥ​​മ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം 2009, 2010, 2012, 2014, 2016, 2021, 2022 എ​​ന്നി​​ങ്ങ​​നെ ഏ​​ഴ് എ​​ഡി​​ഷ​​ൻ​​കൂ​​ടി ന​​ട​​ന്നു. പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ന്‍റെ ഒ​​ന്പ​​താം എ​​ഡി​​ഷ​​നി​​ലേ​​ക്ക് ഇ​​നി​​യു​​ള്ള​​ത് ര​​ണ്ട് ദി​​ന​​ങ്ങ​​ളു​​ടെ അ​​ക​​ലം മാ​​ത്രം. ജൂ​​ണ്‍ ര​​ണ്ടി​​ന് 2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ആ​​വേ​​ശ​​ത്തി​​ന് കൊ​​ടി​​യേ​​റ്റ്.

ട്വ​​ന്‍റി-20 ലോ​​ക​​പോ​​രാ​​ട്ട​​ത്തെ വ​​ര​​വേ​​ൽ​​ക്കാ​​ൻ ആ​​രാ​​ധ​​ക​​ർ ത​​യാ​​റാ​​യി​​ക്ക​​ഴി​​ഞ്ഞു. ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ന്‍റെ ച​​രി​​ത്രവ​​ഴി​​ക​​ളി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ​​ക്ക് നി​​ർ​​ണാ​​യ​​ക സ്ഥാ​​ന​​മു​​ണ്ട്. ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് സൂ​​പ്പ​​ർ സ്റ്റാ​​റു​​ക​​ളു​​ടെ അ​​പൂ​​ർ​​വ ക​​ണ​​ക്കു​​ക​​ളി​​ലൂ​​ടെ ഒ​​രു സ​​ഞ്ചാ​​രം…

വി​​ക്ക​​റ്റ് വേ​​ട്ട​​യി​​ൽ ഷ​​ക്കീ​​ബ്

ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​തി​​ന്‍റെ റി​​ക്കാ​​ർ​​ഡ് ബം​​ഗ്ലാ​​ദേ​​ശ് ഓ​​ൾ​​റൗ​​ണ്ട​​ർ ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​നു സ്വ​​ന്തം, 47. ഷാ​​ഹി​​ദ് അ​​ഫ്രീ​​ദി (39), ല​​സി​​ത് മ​​ലിം​​ഗ (38), സ​​യീ​​ദ് അ​​ജ്മ​​ൽ (36) എ​​ന്നി​​വ​​രാ​​ണ് പി​​ന്നാ​​ലെ​​യു​​ള്ള​​ത്.

ശ്രീ​​ല​​ങ്ക​​യു​​ടെ അ​​ജ​​ന്ത മെ​​ൻ​​ഡി​​സ് 2012 ലോ​​ക​​ക​​പ്പി​​ൽ സിം​​ബാ​​ബ് വെ​​യ്ക്കെ​​തി​​രേ നാ​​ല് ഓ​​വ​​റി​​ൽ എ​​ട്ട് റ​​ണ്‍​സ് വ​​ഴ​​ങ്ങി ആ​​റ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​താ​​ണ് ഏ​​റ്റ​​വും മി​​ക​​ച്ച ബൗ​​ളിം​​ഗ്. 2014ൽ ​​ല​​ങ്ക​​യു​​ടെ ര​​ങ്ക​​ണ ഹെ​​രാ​​ത് 3.3 ഓ​​വ​​രി​​ൽ മൂ​​ന്ന് റ​​ണ്‍​സ് വ​​ഴ​​ങ്ങി അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​താ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്.

സെ​​ഞ്ചു​​റി, സി​​ക്സ്

ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ലെ അ​​തി​​വേ​​ഗ സെ​​ഞ്ചു​​റി വി​​ൻ​​ഡീ​​സ് താ​​രം ക്രി​​സ് ഗെ​​യ്‌ലി​​ന്‍റെ പേ​​രി​​ലാ​​ണ്. 2016ൽ ​​ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ 47 പ​​ന്തി​​ൽ ഗെ​​യ്ൽ സെ​​ഞ്ചു​​റി നേ​​ടി. ഈ ​​റി​​ക്കാ​​ർ​​ഡ് ഇ​​ത്ത​​വ​​ണ ത​​ക​​ർ​​ന്നാ​​ൽ അ​​ദ്ഭു​​ത​​മി​​ല്ല. ലോ​​ക​​ക​​പ്പി​​ൽ ര​​ണ്ട് സെ​​ഞ്ചു​​റി ഗെ​​യ്‌​ലി​​നു മാ​​ത്രം അ​​വ​​കാ​​ശ​​പ്പെ​​ട്ട​​താ​​ണ്.

അ​​തേ​​സ​​മ​​യം, ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന വ്യ​​ക്തി​​ഗ​​ത സ്കോ​​ർ ന്യൂ​​സി​​ല​​ൻ​​ഡ് മു​​ൻ​​താ​​രം ബ്ര​​ണ്ട​​ൻ മ​​ക്ക​​ല്ല​​ത്തി​​ന്‍റെ പേ​​രി​​ലാ​​ണ്, 2012ൽ ​​ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ 58 പ​​ന്തി​​ൽ 123 റ​​ണ്‍​സ്.ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സി​​ക്സ് അ​​ടി​​ച്ച​​തി​​ന്‍റെ റി​​ക്കാ​​ർ​​ഡും ഗെ​​യ്‌​ലി​​നു സ്വ​​ന്തം, 63. ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ (35) ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ണ്ട്.

വി​​ക്ക​​റ്റി​​നു പി​​ന്നി​​ൽ ധോ​​ണി

ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പു​​റ​​ത്താ​​ക്ക​​ൽ ന​​ട​​ത്തി​​യ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ഇ​​ന്ത്യ​​ൻ മു​​ൻ ക്യാ​​പ്റ്റ​​ൻ എം.​​എ​​സ്. ധോ​​ണി​​യാ​​ണ്. 21 ക്യാ​​ച്ചും 11 സ്റ്റം​​പിം​​ഗും ഉ​​ൾ​​പ്പെ​​ടെ 32 പു​​റ​​ത്താ​​ക്ക​​ൽ ധോ​​ണി ന​​ട​​ത്തി. പാ​​ക്കി​​സ്ഥാ​​ന്‍റെ ക​​മ്രാ​​ൻ അ​​ക്മ​​ലാ​​ണ് (30) ര​​ണ്ടാം സ്ഥാ​​ന​​ത്ത്.

ഫീ​​ൽ​​ഡ​​ർ എ​​ന്ന നി​​ല​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ക്യാ​​ച്ച് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ എ​​ബി ഡി​​വി​​ല്യേ​​ഴ്സി​​ന്‍റെ (23) പേ​​രി​​ലാ​​ണ്. ഓ​​സീ​​സ് താ​​രം ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ (21) ര​​ണ്ടാ​​മ​​തു​​ണ്ട്. 2024 ലോ​​ക​​ക​​പ്പി​​ൽ വാ​​ർ​​ണ​​ർ ഈ ​​റി​​ക്കാ​​ർ​​ഡ് തി​​രു​​ത്താ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ട്.

റ​​ണ്‍ വേ​​ട്ട​​ക്കാ​​ര​​ൻ കോ​​ഹ്‌‌​ലി

​ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി​​യ​​തി​​ന്‍റെ റി​​ക്കാ​​ർ​​ഡ് ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ സ്റ്റാ​​ർ വി​​രാ​​ട് കോ​​ഹ്‌​ലി​​ക്കു സ്വ​​ന്തം. 2014 എ​​ഡി​​ഷ​​നി​​ൽ ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 319 റ​​ണ്‍​സു​​മാ​​യി കോ​​ഹ്‌​ലി ​ടോ​​പ് സ്കോ​​റ​​റാ​​യി​​രു​​ന്നു.

ഒ​​രു ലോ​​ക​​ക​​പ്പി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ റ​​ണ്‍​സ് എ​​ന്ന​​തി​​ൽ റി​​ക്കാ​​ർ​​ഡാ​​ണി​​ത്. ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ ഇ​​തു​​വ​​രെ 1141 റ​​ണ്‍​സ് കോ​​ഹ്‌​ലി​​ക്കു​​ണ്ട്. മ​​ഹേ​​ല ജ​​യ​​വ​​ർ​​ധ​​ന (1016), ക്രി​​സ് ഗെ​​യ്ൽ (965), രോ​​ഹി​​ത് ശ​​ർ​​മ (963), ദി​​ൽ​​ഷ​​ൻ (897) എ​​ന്നി​​വ​​രാ​​ണ് തു​​ട​​ർ​​ന്നു​​ള്ള സ്ഥാ​​ന​​ങ്ങ​​ളി​​ൽ.

2024 ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ 15 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 741 റ​​ണ്‍​സ് അ​​ടി​​ച്ചു​​കൂ​​ട്ടി​​യ​​ശേ​​ഷ​​മാ​​ണ് കോ​​ഹ്‌​ലി ​ഐ​​സി​​സി ലോ​​ക​​ക​​പ്പി​​ന് എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഐ​​പി​​എ​​ല്ലി​​ലെ റ​​ണ്‍ വേ​​ട്ട ലോ​​ക​​ക​​പ്പി​​ലും കോ​​ഹ്‌​ലി ​തു​​ട​​രു​​ന്ന​​തി​​നാ​​യാ​​ണ് ആ​​രാ​​ധ​​ക​​രു​​ടെ കാ​​ത്തി​​രി​​പ്പ്.

എ​​ല്ലാ ലോ​​ക​​ക​​പ്പി​​ലും രോ​​ഹി​​ത്

ഇ​​തു​​വ​​രെ ന​​ട​​ന്ന എ​​ല്ലാ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ലും ക​​ളി​​ച്ച നേട്ടം ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ​​യ്ക്കു സ്വ​​ന്തം. 2007 മു​​ത​​ൽ 2022 വ​​രെ​​യു​​ള്ള എ​​ട്ട് ലോ​​ക​​ക​​പ്പി​​ലും രോ​​ഹി​​ത് ക​​ളി​​ച്ചു. 2024 ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ ക്യാ​​പ്റ്റ​​നാ​​ണ് രോ​​ഹി​​ത്.

രോ​​ഹി​​ത്തി​​ന് ഒ​​പ്പം ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​നും ഇ​​തു​​വ​​രെ ന​​ട​​ന്ന എ​​ല്ലാ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ലും ക​​ളി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ത്ത​​വ​​ത്തെ ലോ​​ക​​ക​​പ്പി​​നു​​ള്ള ബം​​ഗ്ലാ​​ദേ​​ശ് ടീ​​മി​​ലും ഷ​​ക്കീ​​ബ് ഉ​​ണ്ട്.

ലോ​​ക​​ക​​പ്പി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മ​​ത്സ​​രം ക​​ളി​​ച്ച​​തി​​ന്‍റെ റി​​ക്കാ​​ർ​​ഡും രോ​​ഹി​​ത് ശ​​ർ​​മ​​യ്ക്കു സ്വ​​ന്തം. ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ 39 മ​​ത്സ​​ര​​ങ്ങ​​ൾ രോ​​ഹി​​ത് ക​​ളി​​ച്ചു. എ​​ല്ലാ ലോ​​ക​​ക​​പ്പി​​ലു​​മു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​ൻ 36 മ​​ത്സ​​ര​​ങ്ങ​​ളു​​മാ​​യി രോ​​ഹി​​ത്തി​​നു പി​​ന്നി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ്.

ശ്രീ​​ല​​ങ്ക​​ൻ മു​​ൻ​​താ​​രം തി​​ല​​ക​​ര​​ത്നെ ദി​​ൽ​​ഷ​​ൻ (35) മൂ​​ന്നാം സ്ഥാ​​ന​​ത്തു​​ണ്ട്. ഡ്വെ​​യ്ൻ ബ്രാ​​വൊ, ഷാ​​ഹി​​ദ് അ​​ഫ്രീ​​ദി, ഷൊ​​യ്ബ് മാ​​ലി​​ക്ക്, ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ എ​​ന്നി​​വ​​ർ 34 മ​​ത്സ​​ര​​ങ്ങ​​ൾ വീ​​തം ക​​ളി​​ച്ച് നാ​​ലാം സ്ഥാ​​നം പ​​ങ്കി​​ടു​​ന്നു. ഇ​​തി​​ൽ ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ മാ​​ത്ര​​മാ​​ണ് സ​​ജീ​​വ​​മാ​​യി രം​​ഗ​​ത്തു​​ള്ള​​ത്.

 

 

 

 

 

Related posts

Leave a Comment