നിന്ന് വാചകമടിക്കാതെ തേങ്ങ ഉടയ്ക്ക് സ്വാമീ… ഇനി തേങ്ങ ഇടാനും​ വാ​ട്‌​സാപ്; ഒറ്റക്കോളിൽ തെങ്ങ് കയറാൻ ആള് റെഡി

ഇ​നി സ്വ​ന്തം പ​റ​മ്പി​ലെ തേ​ങ്ങ​യി​ടാ​ന്‍ പ​ണി​ക്കാ​രെ കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ വി​ഷ​മി​ക്കേ​ണ്ട. വാ​ട്‌​സാപിൽ‍ സ​ന്ദേ​ശ​മ​യ​ച്ചാ​ല്‍ ആ​ളെ​ത്തും. നാ​ളി​കേ​ര വി​ക​സ​ന ബോ​ര്‍​ഡാ​ണ് നാ​ളി​കേ​ര ക​ര്‍​ഷ​ക​ര്‍​ക്ക് സ​ഹാ​യ​ക​മാ​യി പു​തി​യ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

നാ​ളി​കേ​ര ച​ങ്ങാ​തി​ക്കൂ​ട്ടം (Friends of Coconut Trees) എ​ന്ന കോ​ള്‍ സെ​ന്‍റ​ര്‍ വ​ഴി​യാ​ണ് നാ​ളി​കേ​ര ക​ര്‍​ഷ​ക​ര്‍​ക്കു വി​വി​ധ സേ​വ​ന​ങ്ങ​ള്‍ ആ​വി​ഷ്‌​കി​ച്ചി​രി​ക്കു​ന്ന​ത്. തെ​ങ്ങു​ക​യ​റ്റ​ക്കാ​രെ കൂ​ടാ​തെ, കീടനാശിനി ത​ളി​ക്ക​ല്‍, രോ​ഗകീ​ട നി​യ​ന്ത്ര​ണം, കൃ​ത്രി​മ പ​രാ​ഗ​ണം തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ള്‍​ക്കും 94471 75999 എ​ന്ന ന​മ്പ​റി​ലേ​ക്കു വി​ളി​ക്കു​ക​യാ​യോ വാ​ട്സാ​പ് സന്ദേശം അയയ്ക്കുകയോ ചെയ്താൽ മതി.

നാ​ളി​കേ​ര വി​ക​സ​ന ബോ​ര്‍​ഡ് ആ​സ്ഥാ​ന​മാ​യ കൊ​ച്ചി​യി​ലാ​ണ് കോ​ള്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് ബോ​ര്‍​ഡ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി വ​രെ രാ​വി​ലെ 9.30 മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു വ​രെ കേ​ര​ള​ത്തി​ല്‍ എ​ല്ലാ ജി​ല്ല​ക​ളി​ല്‍ ഉ​ള്ള​വ​ര്‍​ക്കും സേ​വ​നം ല​ഭി​ക്കും.

അ​തതു ജി​ല്ല​ക​ളി​ല്‍ ബ്ലോ​ക്ക് -പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലാ​ണ് ച​ങ്ങാ​തി​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍, സേ​വ​ന​ങ്ങ​ള്‍​ക്കു​ള്ള കൂ​ലി നി​ശ്ച​യി​ക്കു​ന്ന​ത് ച​ങ്ങാ​തി​ക്കൂ​ട്ട​വും ക​ര്‍​ഷ​ര്‍​ക​രും ത​മ്മി​ലു​ള്ള ധാ​ര​ണ​യി​ലാ​യി​രി​ക്കും. ഇ​തി​നു നാ​ളി​കേ​ര വി​ക​സ​ന ബോ​ര്‍​ഡി​നു പ​ങ്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

​വി​വി​ധ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സേ​വ​നം ന​ല്‍​കാ​ന്‍ തെ​ങ്ങു​ക​യ​റ്റ​ക്കാ​ര്‍​ക്കു ച​ങ്ങാ​തി കോ​ള്‍ സെ​ന്‍റ​റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ഇ​തി​ല്‍ പ​ങ്കാ​ളി​ത്ത​മു​ള്ള തെ​ങ്ങു​ക​യ​റ്റ​ക്കാ​ര്‍​ക്ക് പ​ര​മാ​വ​ധി അ​ഞ്ച് ല​ക്ഷം വ​രെ കേ​ര സം​ര​ക്ഷ​ണ ഇ​ന്‍​ഷ്വറ​ന്‍​സും ന​ല്‍​കു​ന്നു​ണ്ട്.

Related posts

Leave a Comment