കോ​ട്ട​യം മെഡിക്കൽ കോളജിൽ ഗുണനിലവാരം കുറഞ്ഞ വെന്‍റിലേറ്റർ വാങ്ങാൻ നീക്കം; പ്രതിഷേധവുമായി ഡോക്ടർമാർ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ ന്യൂ ​ബോ​ണ്‍ (ന​വ​ജാ​ത ശി​ശു​ക്ക​ൾ) രോ​ഗി​ക​ൾ​ക്കാ​യി ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ വെ​ന്‍റി​ലേ​റ്റ​ർ വാ​ങ്ങാ​ൻ നീ​ക്കം. ഇ​തി​നെ​തി​രേ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ ത​ന്നെ രം​ഗ​ത്തു വ​ന്നു.

ലോ​ക നി​ല​വാ​ര​മു​ള്ള​തും ഹാ​ർ​ഡ് വാ​ർ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യ ഡ്രാ​ഗ​ർ വെ​ന്‍റി​ലേ​റ്റ​റാ​ണ് ഏ​റ്റ​വും ഗു​ണ​മേയു​ള്ള​തെ​ന്നും അ​ത് ന​വ​ജാ​ത ശി​ശു​ക്ക​ളാ​യ രോ​ഗി​ക​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​മാ​ണെ​ന്നും കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ഡോ​ക്ട​ർ​മാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

എ​ന്നാ​ൽ ഗു​ണ​മേ·​യു​ള്ള ഈ ​ക​ന്പ​നി​യു​ടെ ന്യൂ​ബോ​ണ്‍ വെ​ൻ​റി​ലേ​റ്റ​ർ വാ​ങ്ങു​വാ​ൻ ത​യാ​റാ​കാ​തെ ഏ​റ്റ​വും ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ഒ​രു ക​ന്പ​നി​യു​ടെ വെ​ന്‍റി​ലേ​റ്റ​ർ വാ​ങ്ങു​വാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പ​ണം.കേ​ര​ള സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ്പ​റേ​ഷ​ൻ ലി​മ​റ്റ​ഡ് ആ​ണ് വെ​ന്‍റി​ലേ​റ്റ​ർ വാ​ങ്ങു​ന്ന​തി​ന് ടെ​ൻ​ഡ​ർ ന​ൽ​കേ​ണ്ട​ത്.

കോ​ർ​പ​റേ​ഷ​നി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​മേ​ധാ​വി​ക​ളു​ടെ താ​ല്പ​ര്യ​മാ​ണ് ഇ​തി​ന്‍റെ പി​ന്നി​ലെ​ന്നും ഇ​ത് വ​ൻ സാ​ന്പ​ത്തി​ക അ​ഴി​മ​തി​ക്ക് കാ​ര​ണ​മാ​കു​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ ആ​രോ​പി​ക്കു​ന്നു. അ​തി​നാ​ൽ ന​വ​ജാ​ത ശി​ശു​ക്ക​ളാ​യ​രോ​ഗി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള വെ​ൻ​റി​ലേ​റ്റ​റു​ക​ൾ വാ​ങ്ങു​വാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ ആ​വ​ശ്യം.

Related posts