ഭാര്യ മര്‍ദിച്ചതിന് ആത്മഹത്യ ചെയ്ത ഇടയാര്‍ ഹരിയുടെ മരണം വിവാദമാകുന്നു. ഭാര്യ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട ഹരിയുടെ മരണത്തില്‍ സംശയമുണ്ടെന്നാണ് ഹരിയുടെ കുടുംബം പ്രതികരിക്കുന്നത്. ഭാര്യവീട്ടുകാരുടെ പീഡനങ്ങളില്‍ തനിക്ക് മനം മടുത്തിരിക്കുന്നു. അതിനാല്‍ താന്‍ ആത്മഹത്യ ചെയ്യും എന്ന ഹരിയുടെ ഫേസ്ബുക്ക് വീഡിയോ ആണ് ബന്ധുക്കള്‍ ഉയര്‍ത്തിക്കാട്ടുന്നത്. മരണം സംശയാസ്പദമെന്നാണ് ഹരിയുടെ കുടുംബം പറയുന്നത്.
ഹരിയുടെ മരണത്തില്‍ പ്രതികരണവുമായി രണ്ടാംഭാര്യയായ ആശാറാണി രംഗത്തെത്തി. ആശാറാണിയുടെ രണ്ടാം വിവാഹമായിരുന്നു ചാലയില്‍ ചുമട്ടു തൊഴിലാളിയായ ഇടയാര്‍ ഹരിശ്രീയില്‍ വിജയന്റെയും വസന്തയുടെയും രണ്ടു മക്കളില്‍ മൂത്ത മകനായ ഹരിയുമായി ഒന്നരവര്‍ഷം മുമ്പ് നടന്നത്.
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഹരിക്കെതിരായ ആരോപണങ്ങളാണ് ആശ ഉന്നയിച്ചത്. ഞാന്‍ കൂടുതലും ചീത്ത പേര് കേട്ടിട്ടുളളത് ഹരിയുടെ പേരിലാണ്. എന്റെ ജോലി സ്ഥലത്തെ ഒരു പയ്യനെ കുറിച്ചാണ് ഹരി പറയുന്നത്. എന്റെ അനിയന്റെ പ്രായം മാത്രമാണ് അവനുള്ളത്. ഹരി പറയുന്നത് പോലെ ഇത്രയും നാളുകള്‍ക്കിടയില്‍ ഒരു ദിവസം പോലും ഞങ്ങളുടെ വീടിന്റെ അകത്ത് കയറിട്ടുപോലുമില്ല.
ആശാറാണിയുടെ ആദ്യ വിവാഹ ബന്ധം തകരാന്‍ കാരണം ഹരിയാണെന്ന് കുടുംബം മുഴുവന്‍ ആവര്‍ത്തിക്കുന്നു. ഒടുവില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു വിവാഹം ചെയ്തതെന്ന് ആശയുടെ പിതാവ് വെളിപ്പെടുത്തുന്നു. 2017 മേയ് 21ന് ആയിരുന്നു രണ്ടാം വിവാഹം കഴിപ്പിച്ച് വിട്ടത്. മൂന്നുമാസം കൊണ്ടുതന്നെ അവര്‍ക്ക് കൊടുത്തതെല്ലാം ഹരി തോലച്ചുവെന്ന് ഭാര്യാപിതാവ് കുറ്റപ്പെടുത്തുന്നു.
കുടുംബക്കാരുടെ എതിര്‍പ്പുകളെല്ലാം അവഗണിച്ചായിരുന്നു ഈ വിവാഹം നടന്നത്. പിന്നീട് ആശയെക്കൊണ്ട് ഒപ്പിടിപ്പിച്ച് അഞ്ചുലക്ഷം രൂപയോളം രണ്ടു ബാങ്കുകളില്‍ നിന്നായി എടുപ്പിച്ചെന്ന് അദ്ദേഹം പറയുന്നു. കൊടുത്ത സ്വര്‍ണവും പണവും തീര്‍ന്നതുമുതല്‍ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളായിരുന്നു. കരഞ്ഞുകൊണ്ട് കിടക്കുന്ന മകളെയാണ് താന്‍ പലപ്പോഴും കാണാറുള്ളത്.
ഹരി മൂന്നുനാല് കേസുകളിലെ പ്രതിയായിരുന്നുവെന്നും ആശയെ വെട്ടികൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ആശയുടെ പിതാവ് പറയുന്നു. പലപ്പോഴും ഹരി ആത്മഹത്യാപ്രവണതകള്‍ കാണിച്ചിരുന്നു. ഒരിക്കല്‍ ഇട്ടിരുന്ന മുണ്ടും ഷര്‍ട്ടും ഊരിവച്ച് ഹരിതന്നെ താന്‍ കടലില്‍ മരിച്ചുവെന്ന് പ്രചരിപ്പിച്ചു, ഇതിന്റെ പേരില്‍ കേസുമായി. ഇതോടെ ഈ ബന്ധം വേണ്ടെന്ന് നമ്മള്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.