മി​ടു​മി​ടു​ക്കി​യാ​യി ഇ​ടു​ക്കി ഡാം; ​ര​ണ്ടു മാ​സ​ത്തി​നി​ടെ എ​ത്തി‍​യ​ത് 27,700 സ​ഞ്ചാ​രി​ക​ൾ; ടി​ക്ക​റ്റ് വെ​ബ്സൈ​റ്റ് വ​ഴി ബു​ക്ക് ചെ​യ്യാം

 ആ​ർ​ച്ച്ഡാം ​കാ​ണാ​ൻ ര​ണ്ടു മാ​സ​ത്തി​നി​ടെ ഒ​ഴു​കി​യെ​ത്തി​യ​ത് 27,700 സ​ഞ്ചാ​രി​ക​ൾ. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി അ​ണ​ക്കെ​ട്ട് തു​റ​ന്നുകൊ​ടു​ത്ത​ത്. 24 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 25,060 മു​തി​ർ​ന്ന​വ​രും 2,640 കു​ട്ടി​ക​ളും ഡാം ​കാ​ണാ​നെ​ത്തി.

ഇ​ടു​ക്കി ആ​ർ​ച്ച് ഡാം ​എ​ന്ന വി​സ്മ​യം നേ​രി​ട്ടു കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് ജി​ല്ല​യി​ൽ എ​ത്തു​ന്ന​ത്. കു​റ​വ​ൻ – കു​റ​ത്തി മ​ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ടു​ക്കി ഡാ​മും സ​മീ​പ​ത്തെ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടും സ​ഞ്ചാ​രി​ക​ൾ​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​യ ദൃ​ശ്യാ​നു​ഭ​വ​മാ​ണ്. ഓ​ണം, ന​വ​രാ​ത്രി, ദീ​പാ​വ​ലി തു​ട​ങ്ങി​യ അ​വ​ധി​ദി​ന​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്കാ​യി​രു​ന്നു. നി​ല​വി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് അ​ണ​ക്കെ​ട്ടി​ലേക്ക് സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ഡാ​മി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്ന ബു​ധ​നാ​ഴ്ച​ക​ളി​ലും റെ​ഡ്, ഓ​റ​ഞ്ച് അ​ല​ർ​ട്ട് ദി​വ​സ​ങ്ങ​ളി​ലും പ്ര​വേ​ശ​ന​മി​ല്ല. സു​ര​ക്ഷാമു​ന്ന​റി​യി​പ്പു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ അ​ണ​ക്കെ​ട്ടു​ക​ൾ​ക്കു മു​ക​ളി​ലൂ​ടെ കാ​ൽ​ന​ടയാ​ത്ര അ​നു​വ​ദി​ക്കി​ല്ല. ഹൈ​ഡ​ൽ ടൂ​റി​സം അ​ധി​കൃ​ത​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ബ​ഗ്ഗി കാ​റി​ൽ മാ​ത്ര​മേ യാ​ത്ര അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗ് വ​ഴി സ​ന്ദ​ർ​ശ​ന​ത്തി​ന് ടി​ക്ക​റ്റ് എ​ടു​ക്കാം.

www.keralahydeltourism.com എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ബു​ക്ക് ചെ​യ്യാം. ചെ​റു​തോ​ണി ഡാ​മി​ന്‍റെ പ്ര​വേ​ശ​നക​വാ​ട​ത്തി​നു സ​മീ​പം ടി​ക്ക​റ്റ് കൗ​ണ്ട​റും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗി​നു ശേ​ഷം സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ടെ​ങ്കി​ൽ ഇ​വി​ടെനി​ന്നു ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കാം.ന​വം​ബ​ർ 30 വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ക്കാ​നാ​ണ് നി​ല​വി​ലു​ള്ള തീ​രു​മാ​നം. മു​തി​ർ​ന്ന​വ​ർ​ക്ക് 150 രൂ​പ​യും കു​ട്ടി​ക​ൾ​ക്ക് 100 രൂ​പ​യു​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. സ​ന്ദ​ർ​ശ​ക​ർ ആ​ധാ​ർ കാ​ർ​ഡ് ഹാ​ജ​രാ​ക്ക​ണം.

Related posts

Leave a Comment