ഹ​ജ്ജ് യാ​ത്ര കോ​ഴി​ക്കോ​ട്ടു​നി​ന്നാ​ക്ക​ണം: കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള​​​ള തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​​ടെ 80 ശ​​​ത​​​മാ​​​ന​​​വും വ​​​ട​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ​​​ നിന്ന്; കാര്യ കാരണങ്ങൾ കാട്ടി മുഖ്യമന്ത്രി പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത് അയച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ഴി​​​ക്കോ​​​ട് അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ റ​​​ണ്‍​വേ ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ഉ​​​ൾ​​​പ്പെടെ​​​യു​​​ള​​​ള പ്ര​​​വൃ​​​ത്തി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​തി​​​നാ​​​ൽ അ​​​വി​​​ടെനി​​​ന്ന് വ​​​ലി​​​യ വി​​​മാ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​ക്ക് അ​​​യ​​​ച്ച ക​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള​​​ള ഹ​​​ജ്ജ് യാ​​​ത്ര​​​യു​​​ടെ കേ​​​ന്ദ്ര​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തെ വീ​​​ണ്ടും മാ​​​റ്റ​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. 2015 വ​​​രെ കേ​​​ര​​​ള​​​ത്തി​​​ൽനി​​​ന്നും ല​​​ക്ഷ​​​ദ്വീ​​​പി​​​ൽ​​​നി​​​ന്നു​​​മു​​​ള​​​ള ഹ​​​ജ്ജ് യാ​​​ത്ര​​​യു​​​ടെ എം​​​ബാ​​​ർ​​​ക്കേ​​​ഷ​​​ൻ കോ​​​ഴി​​​ക്കോ​​​ട് വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി​​​യാ​​​യി​​​രു​​​ന്നു. കാ​​​ര​​​ണം കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള​​​ള തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​​ടെ 80 ശ​​​ത​​​മാ​​​ന​​​വും വ​​​ട​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​ണ്. മാ​​​ത്ര​​​മ​​​ല്ല, കേ​​​ര​​​ള ഹ​​​ജ്ജ് ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ന് 3000 തീ​​​ർ​​​ഥാ​​​ട​​​ക​​​രെ താ​​​മ​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള സൗ​​​ക​​​ര്യം കോ​​​ഴി​​​ക്കോ​​​ട്ടു​​​ണ്ട്.

എ​​​ന്നാ​​​ൽ റ​​​ണ്‍​വെ​​​യു​​​ടെ പ്ര​​​വൃ​​​ത്തി ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ൾ ഹ​​​ജ്ജ് യാ​​​ത്ര​​​യു​​​ടെ കേ​​​ന്ദ്രം താ​​​ത്കാലി​​​ക​​​മാ​​​യി കൊ​​​ച്ചി​​​യി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​ണു​​​ണ്ടാ​​യ​​​ത്.സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ മ​​​ന്ത്രി അ​​​ശോ​​​ക് ഗ​​​ജ​​​പ​​​തി രാ​​​ജു, ന്യൂ​​​ന​​​പ​​​ക്ഷ​​​കാ​​​ര്യ​​​മ​​​ന്ത്രി മു​​​ഖ്താ​​​ർ അ​​​ബ്ബാ​​​സ് ന​​​ഖ്‌വി എ​​​ന്നി​​​വ​​​ർ​​​ക്കും ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി ക​​​ത്ത​​​യ​​​ച്ചി​​​ട്ടു​​​ണ്ട്.

Related posts