
കൊച്ചി: നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് സ്വപ്ന സുരേഷ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
യാതൊരു ക്രിമിനല്‍ പശ്ചാത്തലവും തനിക്കില്ലെന്നും അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാണെന്നും അപേക്ഷയില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും വെളിപ്പെടുത്താനില്ല.
യുഎഇ കോണ്‍സുലേറ്റില്‍ നിന്നും പോന്ന ശേഷവും തന്റെ സഹായം തേടിയിരുന്നു. തന്റെ മുന്‍ പരിചയം അറ്റാഷെ പ്രയോജനപ്പെടുത്തി. കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദേശപ്രകാരം കസ്റ്റംസ് ഉദ്യോഗസ്ഥനുമായി സംസാരിച്ചിരുന്നു.
തന്റെ യോഗ്യത സംബന്ധിച്ച് കോണ്‍സുല്‍ ജനറലിന്റെ സാക്ഷ്യപത്രം വ്യാജമല്ല. തനിക്കെതിരേ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധിപ്പിച്ചുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണ്. ഇപ്പേള്‍ നടക്കുന്നത് മാധ്യമവിചാരണയാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
തിരുവനന്തപുരം സ്വദേശിയായ ഒരു അഭിഭാഷകന് മുഖേനയാണ് സ്വപ്ന സുരേഷ് ഹൈക്കോതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.