
പരിയാരം: കണ്ണൂരെത്തിയ ഉത്തരേന്ത്യന്‍ സംഘത്തെ തട്ടിക്കൊണ്ടുപോയി തടവിലാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ വാദികളും പ്രതികളും കള്ളനോട്ട് മാഫിയയിൽപ്പെട്ടവരാണെന്ന സത്യം ഒളിഞ്ഞിരുന്നത് മൊബൈല്‍ ഫോണുകളില്‍.
ഇവരുടെ മൊബൈല്‍ ഫോണുകള്‍ സൈബര്‍ സെല്ലിന്റെ പരിശോധനക്ക് വിധേയമാക്കിയതിലൂടെയാണ് പോലീസിന്റെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടുവാനുള്ള സംഘത്തിന്റെ തന്ത്രം പോലീസ് വിദഗ്ദമായി പൊളിച്ചത്.
തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈംസ്ക്വാഡും പരിയാരം സിഐ കെ.വി.ബാബു, എസ്ഐ എം.പി.ഷാജി, പഴയങ്ങാടി എസ്ഐ ജയചന്ദ്രന്, തളിപ്പറമ്പ് എസ്ഐ പി.സി.സഞ്ജയ്കുമാര്‍ എന്നിവരുള്‍പ്പെടുന്ന പ്രത്യേക അന്വേഷക സംഘമാണ് ശാസ്ത്രീയമായ പരിശോധനകളിലൂടെ രണ്ടുദിവസത്തിനുള്ളില്‍ ദുരൂഹതകളുടെ മറനീക്കി അഞ്ചുപേരെ അറസ്റ്റ് ചെയ്തത്.
വിശ്രമമില്ലാത്ത രണ്ടുദിവസത്തെ അന്വേഷണത്തെപറ്റി പരിയാരം പോലീസ് ഇന്‍സ്പെക്ടര്‍ കെ.വി.ബാബു വിവരിച്ചു. “മര്‍ദ്ദനമേറ്റവരുടെ മൊഴികളില്‍ സംശയമുണ്ടായതിനെ തുടര്‍ന്ന് പോലീസ് ഓരോരുത്തരെ പ്രത്യേകമായി ചോദ്യം ചെയ്തു.
ദ്വിഭാഷിയുടെ സഹായത്തോടെ ഇവരെ ചോദ്യം ചെയ്തതിലൂടെ സാനിറ്റൈസര്‍ നിര്മാണത്തിനെത്തിയതെന്ന മൊഴി കള്ളമാണെന്ന് പോലീസിന് വ്യക്തമായി.
ഇവരുടെ മൊബൈല്‍ ഫോണുകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധനാ വിധേയമാക്കിയപ്പോഴാണ് വാദികളും പ്രതികളും നിരോധിച്ച നോട്ടുകള്‍ കൈമാറ്റം ചെയ്യുന്ന കള്ളനോട്ട് ഇടപാട് സംഘത്തിലെ കണ്ണികളാണെന്ന തെളിവ് പോലീസിന് ലഭിച്ചത്.
കേരളത്തിലെ വിവിധ ജില്ലകളിലുള്ള ഏജന്റുമാരെപ്പറ്റിയുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നായിരുന്നു വാദികളും പ്രതികളുമുള്പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവില്‍പോയ ഉത്തരേന്ത്യന്‍ സംഘത്തില്‍പെട്ട കര്‍ണാടക ബല്‍ഗാമിലെ സഞ്ജയ്, മുംബൈയിലെ സതീഷ് എന്നിവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലുണ്ടായിരുന്ന മറ്റു പ്രതികളേയും പിടികൂടാനുള്ള ശ്രമവും പോലീസ് ആരംഭിച്ചു. പരിയാരം കോരന്‍പീടിക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിന് പുറമെ കാസര്‍ഗോഡ് ജില്ലയിലെ ചില പ്രമുഖര്‍ക്കും കള്ളനോട്ട് മാഫിയയുമായി ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതിനാല്‍ അന്വേഷണം കാസര്‍ഗോഡ് ജില്ലയിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.
ഉത്തരേന്ത്യക്കാരെ തടവിലാക്കിയ ഇരിങ്ങലിലെ ക്വാര്‍ട്ടേഴ്സില്‍നിന്നും രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയ സംഭവത്തിലും കേസെടുത്തിരുന്നു.ഇതിന് പുറമെ മയ്യില്‍ ബ്രഹ്മശേരിയിലെ മുഹമ്മദിന്റെ മകന് അബ്ദുള്‍ സത്താറിന്റെ പരാതിയില്‍ പരിയാരം പോലീസ് 14 പേര്‍ക്കെതിരെ വഞ്ചനക്കുറ്റത്തിന്കൂടി കേസെടുത്തിരുന്നു.
ി