സി​പി​എം ഏ​രി​യാ​ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടുക​യ​റി ആക്രണം; മുൻ സിപിഎം പ്രവർത്തകനും പട്ടികജാതിക്കാരനുമായ യുവാവിന് സാരമായ പരിക്ക്; ചാരുംമൂടിലെ സംഭവം ഇങ്ങനെ…


ചാ​രും​മൂ​ട്: പ​ട്ടി​ക​ജാ​തി കു​ടും​ബ​ത്തെ സി​പി​എം ഏ​രി​യാ ​സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട് ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി.

ചു​ന​ക്ക​ര കി​ഴ​ക്കും​മു​റി സ​തീ​ഷ്ഭ​വ​ന​ത്തി​ൽ സ​തീ​ഷ് കു​മാ​റി​നെ സി​പി​എം ചാ​രും​മൂ​ട് ഏ​രി​യാ സെ​ക്ര​ട്ട​റി ബി.​ ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​താ​യാ​ണ് പ​രാ​തി.

സ​തീ​ഷ് ബാ​ബു​വി​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത​തെ​ന്ന് സ​തീ​ഷി​ന്‍റെ ഭാ​ര്യ ബീ​ന​മോ​ൾ കു​റ​ത്തി​കാ​ട് എ​സ്എ​ച്ച്ഒ​യ്ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സ​തീ​ഷ് ബാ​ബു ഇ​പ്പോ​ൾ ഇ​ട​പ്പോ​ണു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ക​യാ​ണ്.

സം​ഭ​വം കെ​ട്ടി​ച്ച​മ​ച്ച​തെ​ന്ന് ഏ​രി​യാ സെ​ക്ര​ട്ട​റി. വ്യാ​ഴാ​ഴ്ച സ​തീ​ഷ്ബാ​ബു ത​ന്‍റെ ഫോ​ണി​ലേ​ക്ക് അ​പ​കീ​ർ​ത്തി​പ്പെ​ടു​വി​ധം മെ​സേ​ജു​ക​ൾ അ​യ​ച്ചി​രു​ന്നു.

ഇ​തു സം​ബ​ന്ധി​ച്ച് വൈ​കി​ട്ട് ഏഴിനു ​താ​ൻ കു​റ​ത്തി​കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യെത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണത്തി​നെ​ത്തു​ക​യും ക്യാ​മ്പ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

വീ​ട്ടി​ൽ അ​തി​ക്ര​മം ന​ട​ത്തി​യി​ട്ടി​ല്ല. മു​മ്പ് സി​പി​എമ്മിലു​ണ്ടാ​യി​രു​ന്ന ഇ​യാ​ൾ​ക്ക് ഇ​പ്പോ​ൾ പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​മി​ല്ല. പേ​ലീ​സ് കേ​സെ​ടു​ത്തു.

ബീ​നാ​മോ​ളു​ടെ പ​രാ​തി​യി​ൽ ഏ​രി​യാ സെ​ക്ര​ട്ട​റി ബി.​ ബി​നു​വി​നെ​തി​രേ​യും ഏ​രി​യാ സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ സ​തീ​ഷ് ബാ​ബു​വി​നെ​തി​രേ​യും കേ​സെ​ടു​ത്ത​താ​യി കു​റ​ത്തികാ​ട് എ​സ്എ​ച്ച്ഒ പ​റ​ഞ്ഞു.

Related posts

Leave a Comment