ഇരിങ്ങാലക്കുട: വികസനം വാരിക്കോരി നൽകുമെന്ന വാഗ്ദാനങ്ങളോടെ രാഷ്ട്രീയ കക്ഷികളുടെ പ്രകടന പത്രികകളിറങ്ങി. ജനറൽ ആശുപത്രി, മാലിന്യം നിർമാജനം, മാർക്കറ്റ് നവീകരണം, കുടിവെള്ള വിതരണം, തളിയക്കോണം സ്റ്റേഡിയം നവീകരണം തുടങ്ങിയവയെല്ലാം മൂന്നു മുന്നണികളുടെയും പ്രകടന പത്രികയിൽ പ്രാധാന്യം നൽകിയിട്ടുണ്ട്.
അറവുശാല പുതിയ ഭരണ സമിതി വന്നാലുടൻ തുടങ്ങുമെന്നു ഇടതു – വലതു മുന്നണികൾ പറയുന്പോൾ അറവുശാല ഇപ്പോൾ പ്രവർത്തിക്കുന്ന ജനവാസ കേന്ദ്രത്തിൽ നിന്നും മാറ്റുമെന്നാണു ബിജെപി പറയുന്നത്.
മൂന്നുമുന്നണികളുടെയും പ്രധാനപ്പെട്ട വാഗ്ദാനങ്ങൾ…
യുഡിഎഫ്: –
ഇരിങ്ങാലക്കുട കേന്ദ്രമായി പുതിയ ജില്ല രൂപീകരിക്കാൻ സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്തും, നഗരസഭയിൽ സൗജന്യ വൈഫൈ, നഗരസഭാ മാർക്കറ്റുകൾ നവീകരിക്കും, കരുവന്നൂർ, മാപ്രാണം, ഠാണാ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പബ്ലിക് കംഫർട്ട് സ്റ്റേഷനുകൾ, മഹാത്മ പാർക്കിൽ ക്ലാസിക്കൽ കലകളുടെയും ചിത്രകലാ പ്രദർശനങ്ങളുക്കുമായി ഒരു സ്ഥിരം വേദി, നഗരസഭാ ലൈബ്രറി ആൻഡ് റീഡിംഗ് റൂം സായാഹ്നങ്ങളിൽ തുറക്കും, വിവിധ മൈതാനങ്ങളുടെ നവീകരണം, പൊറത്തിശേരിയിൽ വെറ്റിനറി സബ്സെന്റർ, മാപ്രാണം സെന്ററിൽ ഈവനിംഗ് മാർക്കറ്റ് ആരംഭിക്കും, സമഗ്ര കുടിവെള്ള പദ്ധതികൾ…
എൽഡിഎഫ്:-
നഗരസഭയിലെ ഫ്രണ്ട് ഓഫീസ് സംവിധാനം ആധുനികരിക്കും, തരിശുനിലങ്ങളിൽ കൃഷിയിറക്കും, ജനറൽ ആശുപത്രിയിൽ സൗകര്യങ്ങൾ വർധിപ്പിക്കും, കാത്ത്ലാബ്, ഐസിയു, വിവിധ സ്കാൻ സൗകര്യങ്ങളോടുകൂടിയ സ്കാനിംഗ് സെന്റർ തുടങ്ങും, പൊറത്തിശേരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കും.
നഗരസഭാ പരിധിയിലെ വിവിധയിടങ്ങളിൽ പൊതു ടോയ്ലെറ്റുകൾ സ്ഥാപിക്കും, മത്സ്യ-മാംസ മാർക്കറ്റ് കോംപ്ലക്സ് യാഥാർഥ്യമാക്കും, കരുവന്നൂർ ബംഗ്ലാവിലും പട്ടണപ്രദേശത്തും ഓപ്പണ് എയർ തിയേറ്ററുകൾ, സമഗ്രകുടിവെള്ള പദ്ധതികൾ, സ്വാശ്രയ ഉൗർജ നഗരസഭ….
ബിജെപി: -
നഗരസഭയ്ക്കു സ്വന്തമായ കുടിവെള്ള പദ്ധതികൾ, ട്രഞ്ചിംഗ് ഗ്രൗണ്ട് മതിൽക്കെട്ടും, അയ്യങ്കാവ് മൈതാനം ചരിത്ര സ്മാരകമാക്കും, ഫിഷ് മാർക്കറ്റ് നവീകരിക്കും, പഴയ മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ച് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് ആക്കും, തളിയക്കോണത്ത് ഇൻഡോർ സ്റ്റേഡിയം.