ഹോട്ടലിൽ മോഷണം ഒപ്പം രോഗത്തിന്‍റെ കഷ്ടതയും; ജീ​വി​തം വ​ഴി​മു​ട്ടി​യ ഹോ​ട്ട​ൽ ഉ​ട​മ​യ്ക്ക് കൈ​ത്താ​ങ്ങു​മാ​യി ഹോ​ട്ട​ൽ റ​സ്റ്റ​റ​ൻ​റ് അ​സോ​സി​യേ​ഷ​ൻ


കാ​യം​കു​ളം: ലോ​ക്ഡൗ​ണി​ൽ അ​ട​ച്ചി​ട്ടി​രു​ന്ന ഏ​ക വ​രു​മാ​ന മാ​ർ​ഗ​മാ​യ ഹോ​ട്ട​ലി​ൽ മോ​ഷ​ണം ന​ട​ന്ന​ത് മൂ​ലം ജീ​വി​തം വ​ഴി​മു​ട്ടി​യ ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ​യ്ക്ക് കൈ​ത്താ​ങ്ങു​മാ​യി ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്ററ​ന്‍റ് അ​സോ​സി​യേ​ഷ​ൻ.

കാ​യം​കു​ളം ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ഗോ​ൾ​ഡ​ൻ സ്നാ​ക്സ് എ​ന്ന മി​നി ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ ക​ണ്ട​ല്ലൂ​ർ സ്വ​ദേ​ശി ര​തീ​ഷി​നാ​ണ് ഹോ​ട്ട​ൽ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യ​ത്.

അ​സോ​സി​യേ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ ട്ര​ഷ​റ​ർ എ​സ് കെ ​ന​സീ​റിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഹോ​ട്ട​ൽ ഉ​ട​മ​ക​ളു​ടെ സം​ഘം ര​തീ​ഷി​നെ സ​ന്ദ​ർ​ശി​ക്കു​ക​യും സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്കു​ക​യു​മാ​യി​രു​ന്നു.

ര​മേ​ശ്, ഷ​രീ​ഫ് തു​ട​ങ്ങി​യ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.ക​ഴി​ഞ്ഞ ദി​വ​സം ഹോ​ട്ട​ലി​ന്‍റെ പി​ൻ വ​ശ​ത്തെ വാ​തി​ൽ പൊ​ളി​ച്ചാ​യി​രു​ന്നു മോ​ഷ​ണം.​ ര​ക്താ​ർ​ബു​ദം പി​ടി​പെ​ട്ട ര​തീ​ഷി​ന്‍റെ ഏ​ക വ​രു​മാ​ന​മാ​ർ​ഗ​മാ​യി​രു​ന്നു ഈ ​ഹോ​ട്ട​ൽ.

2010ൽ ​വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കാ​ലു​ക​ളു​ടെ സ്വാ​ധീ​ന​വും ന​ഷ്ട​പ്പെ​ട്ട ര​തീ​ഷി​ന് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ വ​ന്ന​ത്. പി​ന്നീ​ട് ര​ക്താ​ർ​ബു​ദം വി​ല്ല​നാ​യ​തോ​ടെ ജീ​വി​തം വ​ഴി​മു​ട്ടി.

തു​ട​ർ​ന്ന് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ചെ​റി​യ ഹോ​ട്ട​ൽ ആ​രം​ഭി​ക്കുകയാ​യി​രു​ന്നു. ഏ​ക​ദേ​ശം ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യി​രു​ന്നു.​ ഹോ​ട്ട​ലി​ൽ മോ​ഷ​ണം ന​ട​ന്ന​തോ​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി ത​ള​ർ​ന്ന ര​തീ​ഷി​ന് ഹോ​ട്ട​ൽ സം​ഘ​ട​ന കൈ​ത്താ​ങ്ങാ​യി എ​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment