കൗ​തു​കം ലേ​ശം കൂ​ടു​ത​ലാ, മാ​പ്പാ​ക്ക​ണം… പ്ര​തി​മ​യാ​ണ​ന്ന് ക​രു​തി മു​ത​ല​യെ കെ​ട്ടി​പ്പി​ടി​ച്ച് സെ​ൽ​ഫി എ​ടു​ത്തു; പി​ന്നാ​ലെ 50 കു​ത്തി​ക്കെ​ട്ട്

ജ​ക്കാ​ർ​ത്ത​യി​ൽ നി​ന്നു​ള്ള​യു​വാ​വി​ന് സെ​ൽ​ഫി എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ സം​ഭ​വി​ച്ച അ​ബ​ദ്ധ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യി​യ​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ഇ​ന്തോ​നേ​ഷ്യ​യി​ലാ​ണ് സം​ഭ​വം. അ​വി​ടെ​യു​ള്ള വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​ദ്ദേ​ഹം.

പെ​ട്ടെ​ന്നാ​ണ് അ​വി​ടെ ഒ​രു മു​ത​ല​ക്കൂ​ട് ക​ണ്ട​ത്. എ​ന്താ​യാ​ലും വ​ന്ന​ത​ല്ലേ ഒ​രു സെ​ൽ​ഫി എ​ടു​ത്തി​ട്ട് പോ​കാ​മെ​ന്ന് ക​രു​തി കൂ​ട്ടി​നു​ള്ളി​ലേ​ക്ക് യു​വാ​വ് ക​ട​ന്നു. പ്ര​തി​മ​യെ പോ​ലെ ത​ന്നെ തോ​ന്നി​ക്കു​ന്ന വി​ധ​ത്തി​ൽ അ​വി​ടെ ക​ണ്ട കൂ​ട്ടി​ലെ മു​ത​ല​യെ കെ​ട്ടി​പ്പി​ടി​ച്ച് ഫോ​ട്ടോ എ​ടു​ക്കാ​നാ​യി അ​ദ്ദേ​ഹം നി​ന്നു.

കെ​ട്ടി​പ്പി​ടി​ച്ച് കു​റ​ച്ച് ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ത​നി​ക്ക് പ​റ്റി​യ അ​ബ​ദ്ധം യു​വാ​വി​നു മ​ന​സി​ലാ​യ​ത്. അ​ത് ‍യ​ഥാ​ർ​ഥ മു​ത​ല​യാ​ണെ​ന്ന് കാ​ലി​ൽ ക​ടി കി​ട്ടി​യ​പ്പോ​ഴാ​ണ് അ​റി​ഞ്ഞ​ത്. ഏ​ക​ദേ​ശം 50-ഓ​ളം കു​ത്തി​ക്കെ​ട്ടു​ക​ളാ​ണ് യു​വാ​വി​ന്‍റെ കാ​ലി​ൽ ഉ​ള്ള​ത്.

നി​ല​വി​ളി ശ​ബ്ദം കേ​ട്ടെ​ത്തി​യ മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​രാ​ണ് അ​തി സാ​ഹ​സി​ക​മാ​യി മു​ത​ല​യി​ൽ നി​ന്നും ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി പു​റ​ത്തെ​ത്തി​ച്ച​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തി​നാ​ൽ ജീ​വ​ൻ തി​രി​ച്ചു കി​ട്ടി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Related posts

Leave a Comment