സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ‘ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ’ വേ​ണം

മ​ധ്യ​പ്ര​ദേ​ശ് സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യം. ഉ​ത്ത​രാ​ഖ​ണ്ഡ് മ​ദ്ര​സ വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ്, പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മ​ധ്യ​പ്ര​ദേ​ശി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യും പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സും ഈ ​ആ​വ​ശ്യ​മു​യ​ർ​ത്തി​യ​ത്.

സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു ശ​രി​യാ​യ ന​ട​പ​ടി​യാ​ണെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​തി​നെ​ക്കു​റി​ച്ച് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ഇ​രു​പ​ക്ഷ​വും ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ക്കി​സ്ഥാ​നി​ലെ​യും പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ​യും ഒ​മ്പ​ത് ഭീ​ക​ര ക്യാ​മ്പു​ക​ളും പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളും ഇ​ന്ത്യ​ൻ സാ​യു​ധ സേ​ന 30 മി​നി​റ്റി​നു​ള്ളി​ൽ ന​ശി​പ്പി​ച്ചു​വെ​ന്നും ഇ​ത് ച​രി​ത്ര​പ​ര​മാ​ണെ​ന്നും എ​ല്ലാ ഇ​ന്ത്യ​ക്കാ​രെ​യും സ​ന്തോ​ഷി​പ്പി​ക്കു​മെ​ന്നും ബി​ജെ​പി എം​എ​ൽ​എ രാ​മേ​ശ്വ​ർ ശ​ർ​മ പ​റ​ഞ്ഞു.

Related posts

Leave a Comment