ഇ​ട​പാ​ടു​ക​ൾ ഇ​പ്പോ​ൾ എ​ന്തെ​ളു​പ്പം… യു​പി​ഐ ഇ​ട​പാ​ടു​ക​ളി​ൽ സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ്

രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്റ് രം​ഗ​ത്ത് മി​ക​ച്ച നേ​ട്ട​വു​മാ​യി യൂ​ണി​ഫൈ​ഡ് പേ​യ്‌​മെ​ന്‍റ്സ് ഇ​ന്‍റ​ർ​ഫേ​സ് ( യു​പി​ഐ) ഇ​ട​പാ​ടു​ക​ൾ ക​ഴി​ഞ്ഞ മാ​സം സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലെ​ത്തി. നാ​ഷ​ണ​ൽ പേ​യ്‌​മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ​പി​സി​ഐ) പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ക്ക​ഴി​ഞ്ഞ മേ​യി​ൽ 18.68 ബി​ല്യ​ൺ (1,868 കോ​ടി) ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ന്ന​ത്. ഇ​ത് 25.14 ട്രി​ല്യ​ൺ(25.14 ല​ക്ഷം കോ​ടി) രൂ​പ​യു​ടെ റി​ക്കാ​ർ​ഡ് മൂ​ല്യം രേ​ഖ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന ഇ​ട​പാ​ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. അ​ന്ന് 18.3 ബി​ല്യ​ൺ ഇ​ട​പാ​ടു​ക​ളും 24.77 ട്രി​ല്യ​ൺ രൂ​പ​യു​ടെ മൂ​ല്യ​വു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഏ​പ്രി​ലി​നെ അ​പേ​ക്ഷി​ച്ച് ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നാ​ല് ശ​ത​മാ​ന​വും മൂ​ല്യ​ത്തി​ൽ അ​ഞ്ച് ശ​ത​മാ​ന​വ​മാ​ണ് വ​ർ​ധ​ന​യു​ണ്ടാ​യ​ത്. ഏ​പ്രി​ലി​ൽ 17.89 ബി​ല്യ​ൺ ഇ​ട​പാ​ടു​ക​ളും 23.95 ട്രി​ല്യ​ൺ രൂ​പ​യു​ടെ മൂ​ല്യ​വു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് യു​പി​ഐ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 33 ശ​ത​മാ​ന​വും മൂ​ല്യ​ത്തി​ൽ 23 ശ​ത​മാ​ന​വും വ​ർ​ധ​ന​യു​ണ്ടാ​യി.

മേ​യ് മാ​സ​ത്തി​ൽ പ്ര​തി​ദി​ന ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം ഏ​പ്രി​ലി​ലെ 596 നി​ന്ന് 602 ദ​ശ​ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. ഇ​തോ​ടെ പ്ര​തി​ദി​ന മൂ​ല്യം ഏ​പ്രി​ലി​ലെ 79,831 കോ​ടി രൂ​പ​യി​ൽ നി​ന്ന് 81,106 കോ​ടി രൂ​പ​യാ​യി വ​ർ​ധി​ച്ചു. യു​പി​ഐ​ക്ക് പു​റ​മെ മ​റ്റ് ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ളും മേ​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ഇ​മ്മീ​ഡി​യ​റ്റ് പേ​യ്‌​മെ​ന്‍റ് സ​ർ​വീ​സ് (ഐ​എം​പി​എ​സ്) ഇ​ട​പാ​ടു​ക​ൾ മൂ​ന്ന് ശ​ത​മാ​നം വ​ർ​ധ​ന​യോ​ടെ 464 ദ​ശ​ല​ക്ഷ​ത്തി​ലെ​ത്തി. മൂ​ല്യ​ത്തി​ലും മൂ​ന്ന് ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി 6.41 ട്രി​ല്യ​ൺ രൂ​പ രേ​ഖ​പ്പെ​ടു​ത്തി. എ​ന്നാ​ൽ ഇ​ത് ക​ഴി​ഞ്ഞ വ​ർ​ഷം മെ​യ് മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 17 ശ​ത​മാ​നം കു​റ​വു​മു​ണ്ടാ​യി​ട്ടു​ണ്ട്.

ഫാ​സ്റ്റ് ടാ​ഗ് ഇ​ട​പാ​ടു​ക​ൾ അ​ഞ്ച് ശ​ത​മാ​നം വ​ർ​ധി​ച്ച് 404 ദ​ശ​ല​ക്ഷം വ്യാ​പാ​രം രേ​ഖ​പ്പെ​ടു​ത്തി. മൂ​ല്യ​ത്തി​ൽ നാ​ല് ശ​ത​മാ​നം വ​ർ​ധ​ന​യോ​ടെ 7,087 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് എ​ണ്ണ​ത്തി​ൽ 16 ശ​ത​മാ​ന​വും മൂ​ല്യ​ത്തി​ൽ 20 ശ​ത​മാ​ന​വും വ​ർ​ധ​ന​യു​ണ്ടാ​യി.
ആ​ധാ​ർ എ​നേ​ബി​ൾ​ഡ് പേ​യ്‌​മെ​ന്‍റ് സി​സ്റ്റം ഇ​ട​പാ​ടു​ക​ൾ 11 ശ​ത​മാ​നം വ​ർ​ധി​ച്ച് 105 ദ​ശ​ല​ക്ഷം ഇ​ട​പാ​ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി. മൂ​ല്യ​ത്തി​ൽ എ​ട്ട് ശ​ത​മാ​നം വ​ർ​ധ​ന​യോ​ടെ 28,703 കോ​ടി രൂ​പ​യാ​യി ഇ​ത് ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് എ​ണ്ണ​ത്തി​ൽ 16 ശ​ത​മാ​ന​വും മൂ​ല്യ​ത്തി​ൽ 23 ശ​ത​മാ​ന​വും വ​ർ​ധ​ന​യു​ണ്ടാ​യി. രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് രം​ഗം അ​തി​വേ​ഗം വ​ള​രു​ക​യാ​ണെ​ന്ന​തി​ന്‍റെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment