മലാക്കാ രാജേഷിന്‍റെ ഫ്യൂച്ചർ “അഴിയെണ്ണൽ”..! മ​ണി​ചെ​യി​ൻ മാ​തൃ​ക​യി​ൽ ഫ്യൂ​​​ച്ച​​​ർ ട്രേ​​​ഡ് ലി​​​ങ്ക് ഉ​​​ട​​​മ തട്ടിയത് 500 കോ​ടി​;ഒളിസങ്കേതത്തിൽ  കഴിഞ്ഞത് തോക്കുധാരികളായ അംഗരക്ഷകരുമായി…

തൃ​​​ശൂ​​​ർ: 500 കോ​​​ടി​​​യു​​​ടെ നി​​​ക്ഷേ​​​പ​​​ത്ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ര​​​ണ്ടു​​​പേ​​​രെ ഈ​​​സ്റ്റ് പോ​​​ലീ​​​സ് കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ൽ​​​നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ഫ്യൂ​​​ച്ച​​​ർ ട്രേ​​​ഡ് ലി​​​ങ്ക് ഉ​​​ട​​​മ വ​​​ട​​​ക്കാ​​​ഞ്ചേ​​​രി പു​​​ന്നം​​​പു​​​റ​​​ന്പ് സ്വ​​​ദേ​​​ശി ക​​​ണ്ടാ​​​ര​​​ത്ത് വീ​​​ട്ടി​​​ൽ മ​​​ലാ​​​ക്ക രാ​​​ജേ​​​ഷ്(46), സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ പ്ര​​​മോ​​​ട്ട​​​ർ അ​​​ര​​​ണാ​​​ട്ടു​​​ക​​​ര പ​​​ല്ലി​​​ശേ​​​രി വീ​​​ട്ടി​​​ൽ ഷി​​​ജോ പോ​​​ൾ(45) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ഈ​​​സ്റ്റ് സി​​​ഐ പി. ​​​ലാ​​​ൽ​​​കു​​​മാ​​​റും സം​​​ഘ​​​വും കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ലെ ഒ​​​ളി​​​സ​​​ങ്കേ​​​ത​​​ത്തി​​​ൽനി​​​ന്നു പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ മ​​​റ്റു പ്ര​​​മോ​​​ട്ട​​​ർ​​​മാ​​​രാ​​​യ മ​​​ല​​​പ്പു​​​റം കാ​​​ളി​​​കാ​​​വ് പാ​​​ല​​​ക്കാ​​​തൊ​​​ടി മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സ​​​ൽ, തൃ​​​ശൂ​​​ർ പെ​​​രി​​​ങ്ങോ​​​ട്ടു​​​ക​​​ര കു​​​ന്ന​​​ത്തു​​​പ​​​ടി​​​ക്ക​​​ൽ കെ.​​​ആ​​​ർ. പ്ര​​​സാ​​​ദ്, എ​​​രു​​​മ​​​പ്പെ​​​ട്ടി ഷ​​​ങ്കേ​​​രി​​​ക്ക​​​ൽ ലി​​​ജോ എ​​​ന്നി​​​വ​​​രെ അ​​​ന്വേ​​​ഷി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്.

പ​​​ത്തു മാ​​​സം​​കൊ​​​ണ്ട് നി​​​ക്ഷേ​​​പ​​​ത്തു​​​ക ഇ​​​ര​​​ട്ടി​​​യാ​​​ക്കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞാ​​​യി​​​രു​​​ന്നു ഇ​​​വ​​​രു​​​ടെ ത​​​ട്ടി​​​പ്പ്. ടോ​​​ൾ ഡീ​​​ൽ വെ​​​ഞ്ചേ​​​ഴ്സ് എ​​​ൽ​​​എ​​​ൽ​​​പി, ഫ്യൂ​​​ച്ച​​​ർ ട്രേ​​​ഡ് ലി​​​ങ്ക് എ​​​ന്നീ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ പേ​​​രി​​​ലാ​​​ണ് നി​​​ക്ഷേ​​​പം വാ​​​ങ്ങി​​​യി​​​രു​​​ന്ന​​​ത്.

ക​​​മ്മീ​​​ഷ​​​ണ​​​ർ ആ​​​ർ. ആ​​​ദി​​​ത്യ​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം കോ​​​യ​​​ന്പ​​​ത്തൂ​​​ർ പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ തൃ​​​ശൂ​​​ർ ഈ​​​സ്റ്റ്, വെ​​​സ്റ്റ് സി​​​ഐ​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘ​​​മാ​​​ണ് ഇ​​​വ​​​രെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ൽ 40,000 രൂ​​​പ വാ​​​ട​​​ക​​​യു​​​ള്ള വീ​​​ട്ടി​​​ൽ തോ​​​ക്കു​​​മാ​​​യി അം​​​ഗ​​​ര​​​ക്ഷ​​​ക​​​രെ വ​​​ച്ചാ​​​ണ് ഇ​​​വ​​​ർ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​ത്. 55,000 രൂ​​​പ ന​​​ഷ്ട​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ പ​​​ഴു​​​വി​​​ൽ സ്വ​​​ദേ​​​ശി​​​യും 1,11,000 രൂ​​​പ ന​​​ഷ്ട​​​പ്പെ​​​ട്ട​​​തി​​​ന് ക​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി​​​യും ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യെ തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് വ​​​ൻ ത​​​ട്ടി​​​പ്പു​​സം​​​ഘ​​​ത്തെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യ്ക്കു പ്ര​​​തി​​​മാ​​​സം പ​​​തി​​​നെ​​​ണ്ണാ​​​യി​​​രം രൂ​​​പ പ​​​ലി​​​ശ ന​​​ൽ​​​കാ​​​മെ​​​ന്നും ഇ​​​വ​​​ർ നി​​​ക്ഷേ​​​പ​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ക്രി​​​പ്റ്റോ ക​​​റ​​​ൻ​​​സി വി​​​നി​​​മ​​​യം, സ്വ​​​ർ​​​ണം, വെ​​​ള്ളി, ക്രൂ​​​ഡ് ഓ​​​യി​​​ൽ ട്രേ​​​ഡിം​​​ഗ് എ​​​ന്നി​​​വ​​​യി​​​ൽ നി​​​ക്ഷേ​​​പി​​​ക്കാ​​​നെ​​​ന്നു പ​​​റ​​​ഞ്ഞാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ക​​​ൾ കോ​​​ടി​​​ക​​​ൾ സ​​​മാ​​​ഹ​​​രി​​​ച്ച​​​ത്.

പ​​​ണം തി​​​രി​​​കെ ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് നി​​​ക്ഷേ​​​പ​​​ക​​​ർ കൂ​​​ട്ട​​​ത്തോ​​​ടെ പ​​​രാ​​​തി​​​യു​​​മാ​​​യി എ​​​ത്തി​​​യ​​​തോ​​​ടെ പ്ര​​​തി​​​ക​​​ൾ നാ​​​ടു​​​വി​​​ട്ടു. മു​​​പ്പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ആ​​​ളു​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഇ​​​വ​​​ർ ഇ​​​ങ്ങ​​​നെ പ​​​ണം ത​​​ട്ടി​​​യ​​​ത്രേ.

വ​​​ലി​​​യ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലാ​​​ണ് ഇ​​​വ​​​ർ നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ യോ​​​ഗം സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ഇ​​​വ​​​ർ കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ൽ ഉ​​​ണ്ടെ​​​ന്നു ര​​​ഹ​​​സ്യ​​​വി​​​വ​​​രം കി​​​ട്ടി​​​യ​​​ത്.

രാ​​​ജേ​​​ഷ് മാ​​​ത്രം അ​​​ന്പ​​​തു കോ​​​ടി രൂ​​​പ​​​യോ​​​ളം സ​​​മാ​​​ഹ​​​രി​​​ച്ചി​​​രു​​​ന്ന​​​താ​​​യാ​​​ണ് പോ​​​ലീ​​​സി​​​നു ല​​​ഭി​​​ച്ച വി​​​വ​​​രം. നി​​​ക്ഷേ​​​പം കൊ​​​ണ്ട് സ്ഥ​​​ലം വാ​​​ങ്ങി​​​യ​​​താ​​​യും ദു​​​ബാ​​​യി​​​ൽ എ​​​ട്ടു സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും സ്ത്രീ​​​ക​​​ളു​​​ടെ​​​യും വ​​​സ്ത്ര​​​ങ്ങ​​​ൾ വി​​​ൽ​​​ക്കു​​​ന്ന ക​​​ട​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​താ​​​യും ക​​​ണ്ടെ​​​ത്തി.

വ​​​ട​​​ക​​​ര​​​യി​​​ൽ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ ശാ​​​ല തു​​​ട​​​ങ്ങാ​​​നു​​​ള്ള മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​താ​​​യും മൊ​​​ഴി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. പ്ര​​​തി​​​ക​​​ൾ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തോ​​​ടെ കൂ​​​ടു​​​ത​​​ൽ നി​​​ക്ഷേ​​​പ​​​ക​​​ർ പ​​​രാ​​​തി​​​യു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തു​​​മെ​​​ന്നാ​​ണു പോ​​​ലീ​​​സി​​​ന്‍റെ പ്ര​​​തീ​​​ക്ഷ.

Related posts

Leave a Comment