‘വ​ഴി​ക്ക​ട​വി​ലേ​ത് വൈ​ദ്യു​തി മോ​ഷ​ണം, ഗു​രു​ത​ര​മാ​യ ക്രി​മി​ന​ല്‍ കു​റ്റ​മെ​ന്ന്’ കെ​എ​സ്ഇ​ബി

മ​ല​പ്പു​റം: വ​ഴി​ക്ക​ട​വി​ല്‍ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കെ​എ​സ്ഇ​ബി. വൈ​ദ്യു​തി മോ​ഷ​ണ​മാ​ണ് വ​ഴി​ക്ക​ട​വി​ലെ​ന്ന് കെ​എ​സ്ഇ​ബി പ്ര​തി​ക​രി​ച്ചു. അ​ന​ധി​കൃ​ത​മാ​യി കെ​എ​സ്ഇ​ബി പോ​സ്റ്റി​ല്‍ നി​ന്ന് ഇ​ന്‍​സു​ലേ​റ്റ​ഡ് വ​യ​ര്‍ ഉ​പ​യോ​ഗി​ച്ച് വൈ​ദ്യു​തി വ​ലി​ച്ചി​രി​ക്കു​ക​യാ​ണ്. ഗു​രു​ത​ര​മാ​യ ക്രി​മി​ന​ല്‍ കു​റ്റ​മാ​ണി​തെ​ന്ന് കെ​എ​സ്ഇ​ബി വി​ശ​ദീ​ക​രി​ച്ചു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പ​ന്നി​യെ പി​ടി​ക്കാ​ൻ​വ​ച്ച വൈ​ദ്യു​തി ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ന​ന്തു മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ മ​റ്റൊ​രു കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. സ​മീ​പ​ത്തെ തോ​ട്ടി​ൽ മീ​ന്‍ പി​ടി​ക്കു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ല്‍ നി​ന്ന് അ​ന​ന്തു​വി​ന് ഷോ​ക്കേ​റ്റ​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

അ​ന​ധി​കൃ​ത ഫെ​ന്‍​സിം​ഗി​ല്‍ നി​ന്നാ​ണ് അ​ന​ന്തു​വി​ന് ഷോ​ക്കേ​റ്റ​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഷോ​ക്കേ​ല്‍​ക്കു​ക​യും ഒ​രാ​ള്‍ മ​രി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സും യൂ​ത്ത് കോ​ണ്‍​ഗ്ര​സും യു​ഡി​വൈ​എ​ഫും രം​ഗ​ത്തെ​ത്തി.

റോ​ഡ് ഉ​പ​രോ​ധി​ച്ചാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം. കു​ട്ടി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന ആ​ശു​പ​ത്രി​ക്ക് സ​മീ​പം സം​ഘ​ര്‍​ഷാ​വ​സ്ഥ തു​ട​രു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment