കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കെ​ട്ടി​ടം പൊ​ളി​ഞ്ഞു​വീ​ണു; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്; ഇ​ടി​ഞ്ഞു​വീ​ണ​ത് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കെ​ട്ടി​ടമെന്ന് മന്ത്രിമാർ

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മൂ​ന്നു​നി​ല കെ​ട്ടി​ടം പൊ​ളി​ഞ്ഞു​വീ​ണു. ആ​ശു​പ​ത്രി​യു​ടെ 14-ാം വാ​ര്‍​ഡി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് പൊ​ളി​ഞ്ഞു​വീ​ണ​തെ​ന്നാ​ണ് വി​വ​രം.

അ​പ​ക​ട​ത്തി​ൽ ഒ​രു കു​ട്ടി അ​ട​ക്കം ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​രെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

ഫ​യ​ര്‍​ഫോ​ഴ്‌​സും പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. അ​ക​ത്ത് ആ​രെ​ങ്കി​ലും കു​ടു​ങ്ങി​കി​ട​പ്പു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

അ​പ​ക​ട സ്ഥ​ല​ത്ത് എ​ത്തി മ​ന്ത്രി​മാ​രാ​യ വി.​എ​ൻ.​വാ​സ​വ​നും വീ​ണാ ജോ​ർ​ജും.​പൊ​ളി​ഞ്ഞു​വീ​ണ​ത് ഉ​പ​യോ​ഗ​ര​ഹി​ത​മാ​യ കെ​ട്ടി​ട​മെ​ന്ന് മ​ന്ത്രി​മാ​ർ അ​റി​യി​ച്ചു.

അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി​യ​തി​ന് പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി​മാ​ർ. ആ​ശു​പ​ത്രി വാ​ര്‍​ഡു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത കെ​ട്ടി​ട​മാ​ണി​ത്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​രു​ന്ന സ്ഥ​ല​മാ​ണി​തെ​ന്നും മ​ന്ത്രി​മാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment