അ​മ്മ​യോ പെ​ണ്‍​കു​ട്ടി​യോ വി​ളി​ക്കാ​തെ അ​നീ​ഷ് ആ ​വീ​ട്ടി​ല്‍ പോ​കി​ല്ല! അ​നീ​ഷി​ന്‍റെ കൊ​ല​പാ​ത​കം ആ​സൂ​ത്രി​തം; വി​ളി​ച്ചു​വ​രു​ത്തി കൊ​ന്ന​തെ​ന്ന് മാ​താ​പി​താ​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: പേ​ട്ട​യി​ലെ അ​നീ​ഷ് ജോ​ർ​ജി​ന്‍റെ കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ.

സൈ​മ​ൺ ലാ​ല​ൻ മ​ക​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​നീ​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ ജോ​ർ​ജും ഡോ​ളി​യും ആ​രോ​പി​ച്ചു.

പു​ല​ര്‍​ച്ചെ അ​നീ​ഷി​ന്‍റെ മൊ​ബൈ​ലി​ലേ​ക്ക് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ നി​ന്നും ഫോ​ണ്‍​കോ​ള്‍ വ​ന്നി​രു​ന്നു.

ഇ​തി​ന് ത​ങ്ങ​ളു​ടെ കൈ​വ​ശം തെ​ളി​വു​ണ്ട്. ഫോ​ണ്‍​കോ​ള്‍ ശേ​ഷ​മാ​കാം അ​നീ​ഷ് ആ ​വീ​ട്ടി​ലെ​ത്തി​യ​ത്.

എ​ന്നാ​ല്‍ എ​പ്പോ​ഴാ​ണ് അ​നീ​ഷ് വീ​ട്ടി​ല്‍ നി​ന്നും പോ​യ​തെ​ന്ന് ത​ങ്ങ​ള്‍​ക്ക് അ​റി​യി​ല്ല. പോ​ലീ​സ് വ​ന്നു​പ​റ​യു​മ്പോ​ഴാ​ണ് മ​ക​ന്‍ വീ​ട്ടി​ലി​ല്ലെ​ന്ന കാ​ര്യം അ​റി​യു​ന്ന​തെ​ന്ന് ജോ​ര്‍​ജും ഡോ​ളി​യും പ​റ​യു​ന്നു.

അ​നീ​ഷും പെ​ൺ​കു​ട്ടി​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ അ​നീ​ഷ് പ​ല​വ​ട്ടം പോ​യി​രു​ന്നു.

എ​ന്‍റെ കൊ​ച്ചി​നെ അ​വ​ര്‍​ക്കെ​ല്ലാം ഇ​ഷ്ട​മാ​യി​രു​ന്നു. ഭ​ര്‍​ത്താ​വി​നെ താ​ത്പ​ര്യ​മി​ല്ലെ​ന്ന് സൈ​മ​ണി​ന്‍റെ ഭാ​ര്യ പ​ല​പ്പോ​ഴും പ​റ​ഞ്ഞി​ട്ടു​ണ്ട്.

ഒ​ത്തി​രി​കാ​ല​മാ​യി സ​ഹി​ക്കു​ക​യാ​ണെ​ന്നും അ​വ​രെ​യും മ​ക്ക​ളെ​യും സൈ​മ​ണ്‍ കൊ​ല്ലാ​ന്‍ ശ്ര​മി​ച്ചെ​ന്നും പ​റ​ഞ്ഞി​രു​ന്നു.

പ്ര​തി​യാ​യ സൈ​മ​ണ്‍ ലാ​ല​ന്‍ കു​ടും​ബ​വു​മാ​യി പ​ല​പ്പോ​ഴും വ​ഴ​ക്കു​ണ്ടാ​ക്കു​മാ​യി​രു​ന്നു. അ​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ അ​നീ​ഷി​നെ വി​ളി​ക്കു​മാ​യി​രു​ന്നു.

മു​മ്പ് സൈ​മ​ണി​ന്‍റെ വീ​ട്ടി​ലെ കു​ടും​ബ​വ​ഴ​ക്കി​ല്‍ അ​നീ​ഷ് ഇ​ട​പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​കാം കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​നീ​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ സൂ​ചി​പ്പി​ച്ചു.

ക​ള്ള​നെ​ന്ന് വി​ചാ​രി​ച്ചാ​ണ് കു​ത്തി​യ​തെ​ന്ന പ്ര​തി സൈ​മ​ണി​ന്‍റെ വാ​ദം ക​ള​വാ​ണ്. സൈ​മ​ണ്‍ വീ​ട്ടി​ല്‍ വ​ഴ​ക്കു​ണ്ടാ​ക്കു​ക​യാ​ണെ​ന്നും, മ​ക്ക​ളെ ഓ​ര്‍​ത്താ​ണ് സ​ഹി​ക്കു​ന്ന​തെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ പ​റ​ഞ്ഞ​താ​യും ഡോ​ളി സൂ​ചി​പ്പി​ച്ചു.

അ​ച്ഛ​ന്‍ ലാ​ല​ന്‍ പ്ര​ശ്‌​ന​ക്കാ​ര​നാ​ണെ​ന്ന് പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞി​രു​ന്നു. അ​മ്മ​യോ പെ​ണ്‍​കു​ട്ടി​യോ വി​ളി​ക്കാ​തെ അ​നീ​ഷ് ആ ​വീ​ട്ടി​ല്‍ പോ​കി​ല്ലെ​ന്നും ഡോ​ളി പ​റ​ഞ്ഞു.

Related posts

Leave a Comment