തിരുവനന്തപുരം: ഏറെ അപകടകാരിയായ രാജവെമ്പാല ഉള്‍പ്പെടെ 750 ലേറെ പാമ്പുകളെ അതിസാഹസികമായി പിടികൂടി കാട്ടിലേക്ക് വിട്ട ആദ്യ വനിത ഫോറസ്റ്റ് ഓഫീസര്‍ ഡോ. എസ്. റോഷ്നിക്ക് പ്രേംനസീര്‍ സുഹൃത് സമിതി പ്രേംനസീര്‍ ജനസേവ പുരസ്ക്കാരം നല്കി ആദരിക്കുന്നു.
ജൂലൈ 20 ന് സ്റ്റാച്ച്യൂ തായ് നാട് ഹാളില്‍ ചലച്ചിത്ര പിണണി ഗായകന് ജി. വേണുഗോപാല്‍ പുരസ്ക്കാരം സമര്‍പ്പിക്കുമെന്ന് സമിതി സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ അറിയിച്ചു.
ബി. വേണുഗോപാലന്‍ നായര്‍ (സംഗീത പ്രതിഭ), രാധിക നായര്‍ (സംഗീതശ്രേഷ്ഠ), ജി.സുന്ദരേശന് (കലാപ്രതിഭ), എം.കെ. സൈനുല്‍ ആബ്ദീന്‍ (പ്രവാസി മിത്ര), നാസര്‍ കിഴക്കതില്‍ (കര്‍മ ശ്രേയസ്), എം.എച്ച്. സുലൈമാന്‍ (സാംസ്ക്കാരിക നവോഥാനം), ഐശ്വര്യ ആര്.നായര്‍ (യുവകലാപ്രതിഭ) എന്നിവർക്കും പുരസ്ക്കാരങ്ങൾ സമര്‍പ്പിക്കും.
ചലച്ചിത്ര താരം മായാ വിശ്വനാഥ് , ജി. വേണുഗോപാല്‍ ട്രസ്റ്റ് അഡ്മിന് ഗിരീഷ് ഗോപിനാഥ് എന്നിവര്‍ പങ്കെടുക്കും. പ്രേംസിംഗേഴ്സിന്റെ ഗാനസന്ധ്യയും ഉണ്ടാകും.