തിരുവനന്തപുരം: ജില്ലയിലെ തീര ദേശ മേഖലയിലെ കടല്‍ ആക്രമങ്ങൾ ചെറുക്കാന്‍ അടിയന്തര നടപടി വേണമെന്നു കേരള കോണ്‍ഗ്രസ് (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.പല സ്ഥലങ്ങളിലും തീരദേശ മേഖലയിലെ ജനങ്ങള്‍ക്കു ജീവിക്കാനാവാത്ത രീതിയിലാണ് അപ്രതീക്ഷിത കടല്‍ ആക്രമണം ആരംഭിച്ചിട്ടുള്ളത്. പലരുടെയും വീടുകള്‍ തകര്‍ന്നു. പല വീടുകളും താമസ യോഗ്യമല്ലാതെയായി.
ഈ സാഹചര്യത്തില്‍ ജലസേചന മന്ത്രി ജില്ലാ ഭരണകൂടത്തിനു നല്കിയ അടിയന്തര നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല എന്നു യോഗം ചൂണ്ടിക്കാട്ടി. ജില്ലാ ദുരന്ത നിവാരണസേന അടിയന്തരമായി പ്രദേശം സന്ദര്‍ശിച്ച് മത്സ്യത്തൊഴിലാളി മേഖലയിലെ ആശങ്കകള്‍ പൂര്‍ണമായി പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ അര്‍ഹമായ സീറ്റുകള്‍ നല്കാന് ഇടതുപക്ഷ മുന്നണി നേതൃത്വം തയാറാകണമെന്നും ആവശ്യമുണ്ട്. കഴിഞ്ഞതവണ ജില്ലയില്‍ ലഭിച്ച സീറ്റുകള്‍ പരിമിതമായിരുന്നു.തെരഞ്ഞെടുപ്പുസമയത്ത് മുന്നണിയിലേക്കു വന്നതുകൊണ്ടാവാം അങ്ങനെയൊരു തീരുമാനമുണ്ടായത്.
പക്ഷേ, കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി ജില്ലയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്നുതന്നെ തങ്ങളുടെ പ്രവര്‍ത്തകര്‍ ആത്മാര്‍ഥമായി നേതൃത്വം നല്‍കിയിട്ടുണ്ട്. ഈ ആവശ്യം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സംസ്ഥാന നേതൃത്വത്തിലും ജില്ലാതല നേതൃത്വത്തിലും അറിയിക്കും. ജില്ലാ പ്രസിഡണ്ട് സഹായദാസ് അധ്യക്ഷത വഹിച്ചു.
പാര്‍ട്ടി ഉന്നതാധികാര സമിതി അംഗം ജേക്കബ് തോമസ് അരികുപുറം ഉദ്ഘാടനം ചെയ്തു . എച്ച് ഹഫീസ് പ്രമേയം അവതരിപ്പിച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദ് കുമാര്‍, പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗം സി. ആര്. സുനു, രാജന് പാറശാല, പീറ്റര്‍ കുലാസ്, സതീശന് മേച്ചേരി, ജോയ് ബാലരാമപുരം, വി. വിജയകുമാര്‍, പോത്തന്‍കോട് ഗോപന്, ഷാജി കൂതാളി, എ. എം. സാലി, എസ്.ആര്. സാഗര്‍, വെളിയംകോട് അഗസ്റ്റിന്, കെ. പുഷ്കരന്, ആനപ്പാറ രവി, ഈഞ്ചപുരി രാജേന്ദ്രന്, വട്ടിയൂര്‍ക്കാവ് മോഹനന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് സഹായദാസ് ചെയര്‍മാനായി ജില്ലാതല തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു. അഡ്വ. അലക്സ് കെ.ജെ ജസ്റ്റിന്, എ. എച്ച്. ഹഫീസ്, ജോസ് പ്രകാശ്, എസ് എസ് മനോജ് കമലാലയം, ആര്യനാട് സുരേഷ് , തോമസ് ചെറിയാന് എന്നിവരാണു ജില്ലാ തെരഞ്ഞെടുപ്പുസമിതി അംഗങ്ങള്‍.