കോള്‍ഡ്പ്ലേ സംഗീത പരിപാടിക്കിടെ കിസ് കാമില്‍ ‘കുടുങ്ങിയ’ അസ്ട്രോണമര്‍ കമ്പനിയുടെ സിഇഒ ആന്‍ഡി ബൈറണ്‍ രാജിവെച്ചു. ആന്‍ഡിയുടെ രാജി അസ്ട്രോണമര്‍ കമ്പനി സ്ഥിരീകരിച്ചു.
‘കമ്പനിയെ നയിക്കുന്നവരില്‍ നിന്നും പെരുമാറ്റം അച്ചടക്കം ഉത്തരവാദിത്വം എന്നീ കാര്യങ്ങളിൽ ഉന്നത നിലവാരമാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ആന്‍ഡി ബൈറണ്‍ ആ മാനദണ്ഡം പാലിക്കപ്പെട്ടില്ലെന്ന് കണ്ടെത്തുകയുണ്ടായി. ആന്‍ഡി ബൈറണ്‍ രാജി സമര്‍പ്പിക്കുകയും ഡയറക്ടര്‍ ബോര്‍ഡ് അത് അംഗീകരിക്കുകയും ചെയ്തു’ എന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, ആന്‍ഡി ബൈറണ്‍ അസ്ട്രോണമര്‍ കമ്പനിയിലെ എച്ച് ആറിനൊപ്പം അടുത്തിടപഴകിക്കൊണ്ട് കോള്‍ഡ്പ്ലേയുടെ സംഗീതപരിപാടി കാണുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. അതോടെ ആന്‍ഡി ബൈറനെ കമ്പനി സസ്പെന്‍ഡ് ചെയ്തിരുന്നു. അദ്ദേഹത്തോട് അവധിയില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കമ്പനിയുടെ ഇടക്കാല സിഇഒ ആയി സഹസ്ഥാപകനും ചീഫ് പ്രൊഡക്ട് ഓഫീസറുമായ പീറ്റ് ഡി ജോയ്യെ നിയമിച്ചു.