തൊടുപുഴ: പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ കരിമണ്ണൂർ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പന്നൂർ കാവാട്ടുകുന്നേൽ ജിജി ചാക്കോ(51)യെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പെണ്കുട്ടി കുളിക്കുന്നതിനിടെ സമീപത്ത് ഒളിച്ചിരുന്ന പ്രതി കുളിമുറിയിൽ കയറിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
പുതുപ്പള്ളിയിലെ ആനത്താവളത്തിൽനിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർ ജനിൽ, പി.ടി.രാജേഷ്, സിപിഒ നഹാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.