പ​ത​ഞ്ജ​ലി മർമാണി തൈലം വേണ്ടിവരും..! ഭാരത് മാതാ കീ ജയ് വിളിച്ചില്ലേൽ തലവെട്ടണമെന്ന ആഹ്വാനം; ബാ​ബാ രാം​ദേ​വി​ന് ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റ് വാ​റ​ണ്ട്; അറസ്റ്റ് ചെയ്യാൻ എസ്പിക്കു റോഹ്തക് കോടതി നിർദേശം

baba 2ച​ണ്ഡി​ഗ​ഡ്:  ഭാ​ര​ത് മാ​താ കീ ​ജ​യ് എ​ന്നു വി​ളി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​വ​രു​ടെ ത​ല​യെ​ടു​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്ന് ആ​ഹ്വാ​നം ചെ​യ്ത യോ​ഗാ ഗു​രു ബാ​ബാ രാം ​ദേ​വി​നെ​തി​രേ ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റ് വാ​റ​ണ്ട്.     റോ​ഹ്ത​ക് കോ​ട​തി​യാ​ണ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. റോ​ഹ്ത​ക് അ​ഡി​ഷ​ണ​ൽ ചീ​ഫ് ജു​ഡി​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഇ​തേ കേ​സി​ൽ നേ​ര​ത്തെ ഇ​ദ്ദേ​ഹ​ത്തി​നു സ​മ​ൻ​സ് അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ, കോ​ട​തി​യി​ൽ ഹാ​ജ​രാ​ൻ ഇ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല.

തു​ട​ർ​ന്നു ജാ​മ്യം ല​ഭി​ക്കു​ന്ന വ​കു​പ്പു പ്ര​കാ​രം വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു. ഇ​തി​നെ​യും രാം​ദേ​വ് അ​വ​ഗ​ണി​ച്ച​തോ​ടെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡി​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ഹ​രീ​ഷ് ഗോ​യ​ൽ ഉ​ത്ത​ര​വി​ട്ട​ത്. സാ​മൂ​ഹി​ക സൗ​ഹാ​ർ​ദ​ത്തി​നു ഭം​ഗം വ​രു​ത്തു​ന്ന​താ​ണ് രാം​ദേ​വി​ന്‍റെ പ​രാ​മ​ർ​ശ​മെ​ന്നു ക​ണ്ടാ​ണ് കോ​ട​തി കേ​സെ​ടു​ത്ത​ത്. മു​ൻ ഹ​രി​യാ​ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ സു​ഭാ​ഷ് ബ​ത്ര ആ​ണ് ബാ​ബാ രാം​ദേ​വി​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്ന​ത്.

ബാ​ബാ രാം​ദേ​വി​നെ അ​റ​സ്റ്റ് ചെ​യ്തു ഹാ​ജ​രാ​ക്കാ​ൻ റോ​ഹ്ത​ക് പോ​ലീ​സ സൂ​പ്ര​ണ്ടി​നോ​ടാ​ണു കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. നി​യ​മ​ത്തി​ന്‍റെ നൂ​ലാ​മാ​ല​ക​ളി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഭാ​ര​ത് മാ​താ കീ​ജ​യ് എ​ന്നു വി​ളി​ക്കാ​ൻ മ​ടി​ക്കു​ന്ന​വ​രു​ടെ ത​ല അ​റ​ക്കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ദ്ദേ​ഹം 2016 ഏ​പ്രി​ൽ മൂ​ന്നി​ന് റോ​ഹ്ത്കി​ൽ ന​ട​ന്ന വ​ന്പ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച​ത്. സ​ദ്ഭാ​വ​ന സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു രാം​ദേ​വി​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന എ​ന്ന​താ​ണ് ഏ​റെ വി​ചി​ത്രം. ബാ​ബാ രാം​ദേ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ത​ഞ്ജ​ലി ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ ഇ​റ​ക്കു​ന്ന​ത്.

Related posts