മ​ധ്യ​പ്ര​ദേ​ശി​ൽ  കാ​ല​വ​ർ​ഷ​ക്കെ​ടു​തി: 252 പേ​ർ മ​രി​ച്ചു; 3,628 പേ​രെ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ച്ചു


ഭോ​പ്പാ​ൽ: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ഇ​തു​വ​രെ 252 പേ​ർ മ​രി​ച്ച​താ​യി മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ. മ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​ക​ട​ങ്ങ​ളി​ൽ 432 മൃ​ഗ​ങ്ങ​ളും 1,200 കോ​ഴി​ക​ളും ച​ത്തു.

സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ 3,628 പേ​രെ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ച്ചു.
മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വി​ന്‍റെ അ​ധ്യ‌​ക്ഷ​ത​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലാ​ണ് ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്.

53 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 3,065 പേ​ർ നി​ല​വി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്നും ദു​രി​ത​ബാ​ധി​ത​ർ​ക്ക് ഭ​ക്ഷ​ണം, വെ​ള്ളം, മ​രു​ന്നു​ക​ൾ, വ​സ്ത്രം തു​ട​ങ്ങി​യ അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ ഈ ​ക്യാ​മ്പു​ക​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു.

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്ന് 3,600 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഇ​തി​ൽ 28.49 കോ​ടി രൂ​പ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി ഇ​തി​ന​കം വി​ത​ര​ണം ചെ​യ്തു.

ഭോ​പ്പാ​ൽ, ഗ്വാ​ളി​യ​ർ, ജ​ബ​ൽ​പൂ​ർ, ധാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ൻ‌​ഡി‌​ആ​ർ‌​എ​ഫ് ടീ​മു​ക​ളെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. മ​ഴ​യി​ൽ വീ​ടു​ക​ൾ​ക്കും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ആ​കെ 128 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 2,333 വീ​ടു​ക​ൾ എ​ണ്ണം ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. മ​ഴ​യെ​ത്തു​ട​ർ​ന്ന് ഏ​ക​ദേ​ശം 254 ഗ്രാ​മീ​ണ റോ​ഡു​ക​ളും ത​ക​ർ​ന്നു.

Related posts

Leave a Comment