തിരുവനന്തപുരം: താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടി പ്രസിഡന്റാകുന്നതിനെ സ്ത്രീകളെല്ലാം പിന്തുണയ്ക്കുമെന്ന് ചലച്ചിത്ര നടി ഉര്‍വശി വ്യക്തമാക്കി.
മത്സരിക്കാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നു. തന്റെ സാഹചര്യം വേറെ ആയതിനാല്‍ മത്സരിച്ചില്ല. സംഘടനയെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകുന്നവര്‍ ജയിക്കണം. ജയിക്കുന്നവര്‍ ഫണ്ട് കൃത്യമായി വിനിയോഗിക്കണം. അല്ലെങ്കില്‍ ചോദ്യം ചെയ്യുമെന്നും ഉര്‍വശി പറഞ്ഞു.
അമ്മ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി താന്‍ കൊച്ചിയിലെത്തും. മമ്മൂട്ടിക്കും മോഹന്‍ലാലിനും സംഘടനയെ നയിക്കാന്‍ പദവി ആവശ്യമില്ല.
തുടര്‍ന്നും ഭാരവാഹികള്‍ക്കൊപ്പം ഇരുവരും ഉണ്ടാകുമെന്നും ഉര്‍വശി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.