മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​യാ​ളി​ക​ൾ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു

സീ​താ​പു​ർ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ രാ​ഘ​വേ​ന്ദ്ര ബാ​ജ്‌​പേ​യി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് തെ​ര​ഞ്ഞി​രു​ന്ന ര​ണ്ടു പേ​ർ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു.

സ്‌​പെ​ഷ​ൽ ടാ​സ്‌​ക് ഫോ​ഴ്‌​സും ലോ​ക്ക​ൽ പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. മാ​ർ​ച്ച് എ​ട്ടി​ന് സീ​താ​പു​രി​ലെ മ​ഹോ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ല​ക്നോ-​ഡ​ൽ​ഹി ഹൈ​വേ​യി​ൽ വ​ച്ചാ​ണ് ഹി​ന്ദി പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യ ബാ​ജ്‌​പേ​യി​യെ വെ​ടി​വ​ച്ചു കൊ​ന്ന​ത്.

അ​തേ​സ​മ​യം, പ്ര​തി​ക​ൾ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടെ​ന്ന​ത് പോ​ലീ​സി​ന്‍റെ തി​ര​ക്ക​ഥ​യു​ടെ ഭാ​ഗ​മാ​ണെ​ന്നും സം​ഭ​വം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ഭാ​ര്യ പ​റ​ഞ്ഞു.

Related posts

Leave a Comment