എ​എ​ഫ്സി വ​നി​താ ഏ​ഷ്യ​ന്‍ ക​പ്പ്: മാ​റ്റു​ര​യ്ക്കാ​ന്‍ ഇ​ന്ത്യ​യും; യോ​ഗ്യ​ത നേ​ട്ടം ര​ണ്ടു പ​തി​റ്റാ​ണ്ടി​നു ശേ​ഷം

യാ​​​​ങ്കോ​​​​ണ്‍: ഇ​​​​ന്ത്യ​​​​ൻ അ​​​​ണ്ട​​​​ർ20 വ​​​​നി​​​​താ ദേ​​​​ശീ​​​​യ ഫു​​​​ട്ബോ​​​​ൾ ടീം ​​​​എ​​​​എ​​​​ഫ്സി അ​​​​ണ്ട​​​​ർ20 വ​​​​നി​​​​താ ഏ​​​​ഷ്യ​​​​ൻ ക​​​​പ്പി​​​​ന് യോ​​​​ഗ്യ​​​​ത നേ​​​​ടി. ഇ​​​​ന്ന​​​​ലെ യാ​​​​ങ്കോ​​​​ണി​​​​ലെ തു​​​​വു​​​​ന്ന സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ആ​​​​തി​​​​ഥേ​​​​യ​​​​രാ​​​​യ മ്യാ​​​​ൻ​​​​മ​​​​റി​​​​നെ 1-0ന് ​​​​പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് 20 വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ആ​​​​ദ്യ​​​​മാ​​​​യി ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ൾ ഏ​​​​ഷ്യ​​​​ൻ ക​​​​പ്പ് യോ​​​​ഗ്യ​​​​താ നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ച്ച​​​​ത്.

ഗ്രൂ​​​​പ്പ് ഡി ​​​​പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ മ്യാ​​​​ൻ​​​​മ​​​​റി​​​​നെ മ​​​​റി​​​​ക​​​​ട​​​​ന്ന​​​​തോ​​​​ടെ ഏ​​​​ഴ് പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ൾ ഗ്രൂ​​​​പ്പി​​​​ൽ ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തി. അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം താ​​​​യ്​​​​ല​​​​ൻ​​​​ഡി​​​​ലാ​​​​ണ് മ​​​​ത്സ​​​​രം. 27-ാം മി​​​​നി​​​​റ്റി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ പൂ​​​​ജ മ്യാ​​​​ൻ​​​​മ​​​​ർ ഗോ​​​​ൾ കീ​​​​പ്പ​​​​റെ നി​​​​സ​​​​ഹാ​​​​യ​​​​യാ​​​​ക്കി സ്കോ​​​​ർ ചെ​​​​യ​​​​ത് ഇ​​​​ന്ത്യ​​​​യു​​​​ടെ നീ​​​​ണ്ട​​കാ​​​​ല​​​​ത്തെ കാ​​​​ത്തി​​​​രി​​​​പ്പി​​​​ന് വി​​​​രാ​​​​മ​​​​മി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഹോം ​​​​സ​​​​പ്പോ​​​​ർ​​​​ട്ട്:
ആ​​​​ദ്യ പ​​​​കു​​​​തി​​​​യി​​​​ൽ 1-0ന് ​​​​ലീ​​​​ഡ് നേ​​​​ടി​​​​യ ഇ​​​​ന്ത്യ​​​​ക്കു​​​​മേ​​​​ൽ ശ​​​​ക്ത​​​​മാ​​​​യ ആ​​​​ക്ര​​​​മ​​​​ണം ര​​​​ണ്ടാം പ​​​​കു​​​​തി​​​​യി​​​​ൽ മ്യാ​​​​ൻ​​​​മ​​​​ർ ന​​​​ട​​​​ത്തി. ഹോം ​​​​ഗ്രൗ​​​​ണ്ടി​​​​ൽ ആ​​​​രാ​​​​ധ​​​​ക സ​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ നി​​​​ന്ന് ഊ​​​​ർ​​​​ജം​​​​കൊ​​​​ണ്ട് മ്യാ​​​​ൻ​​​​മ​​​​ർ അ​​​​റ്റാ​​​​ക്കിം​​​​ഗ് മ​​​​ത്സ​​​​രം പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത​​​​തോ​​​​ടെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ഇ​​​​ന്ത്യ​​​​ൻ ഗോ​​​​ൾ പോ​​​​സ്റ്റ് ല​​​​ക്ഷ്യ​​​​മാ​​​​ക്കി പ​​​​ന്ത് പ​​​​റ​​​​ന്നു. ഇ​​​​ന്ത്യ​​​​ൻ ഗോ​​​​ൾ​​​​കീ​​​​പ്പ​​​​ർ മൊ​​​​ണാ​​​​ലി​​​​ഷ ദേ​​​​വി​​​​യു​​​​ടെ 48-ാം മി​​​​നി​​​​റ്റി​​​​ലെ ത​​​​ക​​​​ർ​​​​പ്പ​​​​ൻ സേ​​​​വ് ഇ​​​​ന്ത്യ​​​​ക്ക് ര​​​​ക്ഷ​​​​യാ​​​​യി.

പ്ര​​​​തി​​​​രോ​​​​ധം:
തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ മ്യാ​​​​ൻ​​​​മ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ന്ത്യ ത​​​​ട​​​​യി​​​​ട്ടു. ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ട് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു ഗോ​​​​ൾ പോ​​​​ലും വ​​​​ഴ​​​​ങ്ങാ​​​​തി​​​​രു​​​​ന്ന മൊ​​​​ണാ​​​​ലി​​​​ഷ ഈ ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ലും ര​​​​ക്ഷ​​​​ക​​​​യാ​​​​യി. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ഗോ​​​​ൾ വ​​​​ല​​​​യ്ക്കു​​​​ള്ളി​​​​ലേ​​​​ക്കു​​​​ള്ള ഷോ​​​​ട്ടു​​​​ക​​​​ൾ ത​​​​ട്ടി​​​​യ​​​​ക​​​​റ്റി​​​​യ​​​​തേ​​​​യാ​​​​ടെ മ്യാ​​​​ൻ​​​​മ​​​​ർ പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ൾ അ​​​​സ്ത​​​​മി​​​​ച്ചു. ഗ്രൂ​​​​പ്പ് ഘ​​​​ട്ട ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യോ​​​​ട് ഗോ​​​​ൾ​​​​ര​​​​ഹി​​​​ത സ​​​​മ​​​​നി​​​​ല വ​​​​ഴ​​​​ങ്ങി​​​​യ ഇ​​​​ന്ത്യ തു​​​​ർ​​​​ക്ക്മെ​​​​നി​​​​സ്ഥാ​​​​നെ 7-0ന് ​​​​പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് മ്യാ​​​​ൻ​​​​മ​​​​റി​​​​നെ​​​​തി​​​​രേ ക​​​​ളി​​​​ക്കാ​​​​നി​​​​റ​​​​ങ്ങി​​​​യ​​​​ത്.

Related posts

Leave a Comment