ഡോക്ടര്‍,നര്‍ത്തകി, യൂട്യൂബര്‍ എന്നിങ്ങനെ സകലകലാവല്ലഭ ! ക്രിക്കറ്റ് താരം ചെഹലിന്റെ പ്രതിശ്രുത വധുവിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസ്‌വേന്ദ്ര ചെഹല്‍ വിവാഹിതനാകുന്നുവെന്ന വാര്‍ത്തയ്ക്കു പിന്നാലെ ആളുകള്‍ തിരഞ്ഞത് അദ്ദഹത്തിന്റെ പ്രതിശ്രുത വധു ധനശ്രീ വര്‍മയെക്കുറിച്ചായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഡോക്ടര്‍, നര്‍ത്തകി, നൃത്ത സംവിധായിക, ധനശ്രീ വര്‍മ കമ്പനിയുടെ സ്ഥാപക എന്നിങ്ങനെയാണ് ധനശ്രീ സ്വയം പരിചയപ്പെടുത്തുന്നത്.

1992 സെപ്റ്റംബര്‍ 27ന് മുംബൈയിലാണ് ധനശ്രീയുടെ ജനനം. ദന്തഡോക്ടറാകാന്‍ പഠിച്ച ധനശ്രീ, കുറച്ചുകാലം മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീല്‍ ആശുപത്രിയില്‍ ഡോക്ടറായി സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ ഏറ്റവും വലിയ ഇഷ്ടങ്ങളിലൊന്നായ നൃത്തത്തിന്റെ പിന്നാലെയാണ്.

യുട്യൂബ് ചാനലിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം പോസ്റ്റ് ചെയ്യുന്ന വിഡിയോകള്‍ കാണുന്നത് ആയിരങ്ങള്‍. ബോളിവുഡ് ഗാനങ്ങള്‍ക്ക് ചുവടുവച്ച് അതിന്റെ വിഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്യും. ധനശ്രീയുടെ യുട്യൂബ് ചാനലില്‍ അതിഥികളായെത്തുന്ന താരങ്ങളുമുണ്ട്. ഇവരുടെ യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത് 15 ലക്ഷത്തിലധികം പേരാണ്.

സ്വന്തം വിഡിയോകളുടെയെല്ലാം നൃത്തസംവിധാനം നിര്‍വഹിക്കുന്നത് ധനശ്രീ തന്നെ. ഡാന്‍സ് പഠിപ്പിക്കുന്നതിനായി ‘ധനശ്രീ വര്‍മ കമ്പനി’യുമുണ്ട്. എന്തായാലും ചെഹലുമായുള്ള വിവാഹത്തിന്റെ വാര്‍ത്ത പുറത്തു വന്നതോടെ ക്രിക്കറ്റ് ആരാധകരും ധനശ്രീയെ ഫോളോ ചെയ്യാന്‍ മത്സരിക്കുകയാണ്.

Related posts

Leave a Comment