ശ്വേത മേനോനെതിരേ രംഗത്തെത്തിയിരിക്കുന്നത് അമ്മ തകരണം എന്ന് ആഗ്രഹിക്കുന്ന ശക്തിയാണ്. അത് അനുവദിക്കില്ല. ഇക്കാര്യത്തില്‍ അമ്മയിലെ മുഴുവന്‍ അംഗങ്ങളും ശ്വേത മേനോന് ഒപ്പം തന്നെയുണ്ടാകും. ഞാന്‍ അംഗങ്ങളെ വിളിച്ച് ഇക്കാര്യം പറഞ്ഞിരുന്നു. ശ്വേതയ്ക്കെതിരായ എഫ്ഐആര്‍ ബുൾഷിറ്റാണ്, നോണ്‍ സെന്‍സ് ആണ്.
ഇന്റിമേറ്റ് രംഗങ്ങളില്‍ സെക്സ് കൂടിപ്പോയോ കുറഞ്ഞു പോയോ എന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡ് ആണ്. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് ആ സിനിമകള്‍ ഇറങ്ങിയത്. കേസില്‍ പറയുന്നതു പോലെയുള്ള ഒരു കലാകാരിയല്ല ശ്വേത. പരാതിക്കാരന് ഉന്നയിച്ച കാര്യങ്ങളെല്ലാം ശ്വേതയുടെ ഇമേജിനെ വികൃതമാക്കാന്‍ വേണ്ടിയുള്ളതാണ്.
മനഃപൂര്‍വം ചെയ്യുന്ന കാര്യമാണിത്. അമ്മയെ തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ വിജയിക്കില്ല. മോഹന്‍ലാല്‍ അടക്കമുള്ള വലിയ താരങ്ങള്‍ തന്നെയാണ് സ്ത്രീകള്‍ നയിക്കട്ടെ എന്നു പറഞ്ഞത്. -ദേവൻ