സ്കൂൾ വി​നോ​ദ​യാ​ത്ര: വാ​ഹ​നപ​രി​ശോ​ധ​നയ്ക്ക് ഇളവ് നൽകാൻ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം

ക​ണ്ണൂ​ർ: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു വി​നോ​ദ​യാ​ത്ര പോ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന സു​ര​ക്ഷാ പ​രി​ശോ​ധ​ന വെ​ട്ടി​ക്കു​റ​ച്ച​ത് വി​വാ​ദ​മാ​കു​ന്നു.

വി​നോ​ദ​യാ​ത്ര​യ്​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ യാ​ത്ര ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഏ​ഴ് ദി​വ​സം മു​ന്പ് ഉ​ട​മ​യോ ഡ്രൈ​വ​റോ സം​സ്ഥാ​ന​ത്തെ ഏ​തെ​ങ്കി​ലും ആ​ർ​ടി​ഒ, ജെ​ആ​ർ​ടി​ഒ ഓ​ഫീ​സ​ർ മു​ന്പാ​കെ വാ​ഹ​ന​ങ്ങ​ൾ ഹാ​ജ​രാ​ക്കി പ​രി​ശോ​ധ​ന​യ്​ക്ക് ഹാ​ജ​രാ​ക്ക​ണ​മെ​ന്നും വാ​ഹ​ന​ത്തി​ന്‍റെ ഫി​റ്റ്ന​സ് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​റ​പ്പ് വ​രു​ത്തി​യശേ​ഷ​മേ വാ​ഹ​ന​ത്തി​ന്‍റെ സ​ർ​വീ​സ് അ​നു​വ​ദി​ക്കാ​വൂ എ​ന്നാ​ണു നിലവിലുള്ള ച​ട്ടം.

ക​ഴി​ഞ്ഞദി​വ​സം ഗ​താ​ഗ​തമ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ് ഇ​ത്ത​ര​മൊ​രു പ​രി​ശോ​ധ​ന വേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ച​ത്. പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നും വി​നോ​ദ​യാ​ത്ര പോ​കു​ന്ന കോ​ൺ​ട്രാ​ക്ട് കാ​ര്യേ​ജ് 30 ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ ഇ​ത്ത​രം പ​രി​ശോ​ധ​ന​യ​ക്ക് വി​ധേ​യ​മാ​ക്കി​യാ​ൽ മ​തി​യെ​ന്നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വി​നോ​ദ​യാ​ത്ര ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ൾ പ​ല​തും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ക​ർ​ശ​ന​മാ​ക്കി​യി​രു​ന്ന​ത്.

എ​ന്നാ​ലി​പ്പോ​ഴ​ത്തെ ഉ​ത്ത​ര​വ് പ്ര​കാ​രം വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത എ​ത്ര​മാ​ത്ര​മു​ണ്ടെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം. മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന​താ​ണെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​രും പി​ടി​എ ഭാ​ര​വാ​ഹി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

നി​ശാ​ന്ത് ഘോ​ഷ്

Related posts

Leave a Comment