താ​ഴ്ച‌​യി​ലേ​ക്കു മ​റി​ഞ്ഞ കാ​റി​ൽ കു​ടു​ങ്ങി​യ വീ​ട്ട​മ്മ​യ്ക്ക് ബൈ​ക്ക് യാ​ത്രി​ക​ർ ര​ക്ഷ​ക​രാ​യി: വീ​ട്ട​മ്മ കാ​റി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​ത് ഒ​ന്ന​ര​മ​ണി​ക്കൂ​റി​ലേ​റെ

പി​​​റ​​​വം: റോ​​​ഡരികിലെ താ​​​ഴ്‌​​​ച​​​യി​​​ലേ​​​ക്ക് നി​​​യ​​​ന്ത്ര​​​ണംവി​​​ട്ടു മ​​​റി​​​ഞ്ഞ കാ​​​റി​​​ൽ കു​​​ടു​​​ങ്ങി​​​പ്പോ​​​യ വീ​​​ട്ട​​​മ്മ​​​യ്ക്ക് ബൈ​​​ക്ക് യാ​​​ത്രി​​​ക​​​ർ ര​​​ക്ഷ​​​ക​​​രാ​​​യി.​​​രാ​​​മ​​​മം​​​ഗ​​​ല​​​ത്തി​​​ന​​​ടു​​​ത്ത് ഊ​​​ര​​​മ​​​ന പാ​​​ത്തി​​​ക്ക​​​ൽ കാ​​​ലി​​​യ​​​ങ്ങാ​​​ട്ടി​​​ൽ ലി​​​സി ചാ​​​ക്കോ(70)​​​യെ​​​യാ​​​ണ് ഇ​​​തു​​​വ​​​ഴി ബൈ​​​ക്കി​​​ൽ സ​​​ഞ്ച​​​രി​​​ച്ച വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി ക​​​രാ​​​റു​​​കാ​​​ര​​​നും ജീ​​​വ​​​ന​​​ക്കാ​​​ര​​​നും ചേ​​​ർ​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. മ​​​റി​​​ഞ്ഞ കാ​​​റി​​​ൽ സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ് ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​റി​​​ലേ​​​റെ കു​​​ടു​​​ങ്ങിപ്പോയ വീ​​​ട്ട​​​മ്മ​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

വെ​​​ള്ളി​​​യാ​​​ഴ്‌​​​ച രാ​​​വി​​​ലെ എ​​​ട്ട​​​ര​​​യോ​​​ടെ ഊ​​​ര​​​മ​​​ന അ​​​മ്പ​​​ലം​​​പ​​​ടി -പാ​​​ത്തി​​​ക്ക​​​ൽ -ആ​​​ഞ്ഞി​​​ലി​​​ച്ചു​​​വ​​​ട് റോ​​​ഡി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. കു​​​ടി​​​വെ​​​ള്ള വി​​​ത​​​ര​​​ണ പൈ​​​പ്പി​​​ന്‍റെ ചോ​​​ർ​​​ച്ച പ​​​രി​​​ശോ​​​ധി​​​ക്കാ​​​നാ​​​യി ബൈ​​​ക്കി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ക​​​രാ​​​റു​​​കാ​​​ര​​​നാ​​​യ പി​​​റ​​​വം പാ​​​ഴൂ​​​ർ സ്വ​​​ദേ​​​ശി കെ.​​​ആ​​​ർ. അ​​​ശോ​​ക്​​​കു​​​മാ​​​റും, ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ രാ​​​ജേ​​​ഷ്‌​​​കു​​​മാ​​​റും. ഈ ​​​സ​​​മ​​​യ​​​ത്താ​​​ണ് റോഡിനു താഴെ കാ​​​ടി​​​നു​​​ള്ളി​​​ൽ കാ​​​റ് കി​​​ട​​​ക്കു​​​ന്ന​​​തു ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്. സം​​​ശ​​​യം തോ​​​ന്നി​​​ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണ് വീ​​​ട്ട​​​മ്മ ഡ്രൈ​​​വിം​​​ഗ് സീ​​​റ്റി​​​ൽ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​തു ക​​​ണ്ട​​​ത്.

തുടർന്ന് സ​​​മീ​​​പ​​​ത്തെ പാ​​​ത്തി​​​ക്ക​​​ൽ ജം​​​ഗ്ഷ​​​നി​​​ലെ​​​ത്തി നാ​​​ട്ടു​​​കാ​​​രെ അ​​​റി​​​യി​​​ച്ചു. എ​​​ല്ലാ​​​വ​​​രും ചേ​​​ർ​​​ന്ന് വീ​​​ട്ട​​​മ്മ​​​യെ പു​​​റ​​​ത്തെ​​​ടു​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ഊ​​​ര​​​മ​​​ന ഗ​​​ലീ​​​ല പ​​​ള്ളി​​​യി​​​ൽ പെ​​​രു​​​ന്നാ​​​ളി​​​നു പോ​​​യി വീ​​​ട്ടി​​​ലേ​​​ക്കു കാ​​​റോ​​​ടി​​​ച്ച് മ​​​ട​​​ങ്ങും വ​​​ഴി​​​യാ​​​ണ് വീ​​​ട്ട​​​മ്മ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. അ​​​ടു​​​ത്ത് വീ​​​ടു​​​ക​​​ളി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ആ​​​രും സം​​​ഭ​​​വ​​​മ​​​റി​​​ഞ്ഞി​​​രു​​​ന്നി​​​ല്ല. ത​​​ല​​​യ്ക്കും കാ​​​ലി​​​നും വാ​​​രി​​​യെ​​​ല്ലി​​​നു​​​മെ​​​ല്ലാം സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ വീ​​​ട്ട​​​മ്മ കോ​​​ല​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.

Related posts

Leave a Comment