കോട്ടയം: ഇക്കൊല്ലം ഓണസദ്യ കുടുംബശ്രീ വീടുകളിലെത്തിച്ചുതരും.തൂശനില, കുത്തരിച്ചോറ്, അവിയല്‍, സാമ്പാര്‍, കാളന്, തോരന്‍, അച്ചാറുകള്‍, പച്ചടി, കിച്ചടി, ഉപ്പേരി, പപ്പടം, പായസം എന്നിങ്ങനെ 17 വിഭവങ്ങള്‍ ഉത്രാടത്തലേന്നുവരെ വീട്ടിലെത്തിക്കും. ജില്ലയില്‍ എവിടെനിന്ന് വേണമെങ്കിലും ഓണസദ്യ ഓര്‍ഡര്‍ ചെയ്യാം. ഇതിനായി കുടുംബശ്രീ 11 ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് കോള്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി.
കോള്‍ സെന്ററുകളുടെ പ്രവര്‍ത്തനം എംഇസി (മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ്) ഗ്രൂപ്പുകളുടെ മേല്‍നോട്ടത്തിലാണ്. ഈ മാസം 20 മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങും. ഓര്‍ഡറുകള്‍ നല്‍കുന്നതിന് മൂന്നുദിവസം മുന്‍പ് ബുക്ക് ചെയ്യണം.
കുടുംബശ്രീയുടെ കഫേ യൂണിറ്റുകള്‍ വഴിയാണ് സദ്യകള്‍ എത്തിച്ചുനല്‍കുന്നത്. കുറഞ്ഞത് അഞ്ച് ഊണെങ്കിലും ബുക്ക് ചെയ്താലേ ഈ സേവനം ലഭിക്കൂ.
ആവശ്യക്കാരുടെ താത്പര്യമനുസരിച്ച് വിഭവങ്ങള്‍ തെരഞ്ഞെടുക്കാനും അവസരമുണ്ട്. ഇതിനനുസരിച്ച് നിരക്കില്‍ വ്യത്യാസം വരും.
26 കൂട്ടം വിഭവങ്ങളുമായി കുറവിലങ്ങാട് കുടുംബശ്രീ പ്രീമിയം കഫെ പ്രത്യേകം ഓണസദ്യ ഒരുക്കുന്നുണ്ട്.
ബുക്കിംഗിന്
വൈക്കം: 9656262097, 9946 188523.
കടുത്തുരുത്തി: 9645099503, 9562853798.
ഏറ്റുമാനൂര്‍: 9074634161.
നീണ്ടൂര്‍: 8281291556, 9746694875.
ഉഴവൂര്‍: 9744112624,9633738319.
മാഞ്ഞൂര്‍: 9496723589, 9061512638.
ളാലം: 9745963125, 9544723468.
ഈരാറ്റുപേട്ട: 9074121650, 8910584668.
കാഞ്ഞിരപ്പള്ളി: 8921418324, 9633704092.
വാഴൂര്‍: 9847846797, 8943886245,
ചിറക്കടവ്: 9544950850, 9544033498.
പാമ്പാടി: 8086343520, 7034621159.
മാടപ്പള്ളി: 8547784509, 9947231905,
കോട്ടയം സൗത്ത്: 7558926773, 9497095036.