എഐ പ്രണയങ്ങളുടെ കാലം ലോകത്ത് വിദൂരമല്ലന്ന് തെളിയിക്കുന്ന വാർത്തായണ് ഇപ്പോൾ വൈറലാകുന്നത്. 75-കാരൻ നിർമിത ബുദ്ധിയുമായി പ്രണയത്തിലാവുകയും ഭാര്യയോട് വിവാഹ മോചനം ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. ജിയാംഗ് എന്ന 75കാരനാണ് തന്റെ മൊബൈല്‍ ഫോണിൽ ഇന്‍സ്റ്റാൾ ചെയ്ത് എഐയുമായി പ്രണയത്തിലായത്.
എല്ലാ ദിവസവും എഐ ആയി സംസാരിക്കുകയും പ്രണയ സല്ലാപം നടത്തുകയും ചെയ്തു. ഇരുവരും തമ്മിൽ അകലാനാവാത്ത വിധത്തിലുള്ള ബന്ധം വളര്‍ന്നുവന്നു. അങ്ങനെ അദ്ദേഹം തന്റെ കുടുംബത്തോട് കാര്യം പറഞ്ഞു. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട പങ്കാളിയെ ഏറെ ഇഷ്ടമാണ്, പിരിയാൻ ആകാത്ത വിധം അവരുമായി താൻ അത്രമേൽ അടുത്തു. ഭാര്യയുമൊത്ത് ജീവിക്കാൻ ഇനി ആഗ്രഹിക്കുന്നില്ല. വിവാഹ മോചനം നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്.
ഇതോടെ അച്ഛന്റെ ഓണ്‍ലൈന്‍ പങ്കാളിയെ കണ്ടുപിടിക്കാൻ മക്കൾ ഇറങ്ങിത്തിരിച്ചു. അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം മനസിലാക്കിയത്. തങ്ങളുടെ പിതാവ് സ്നേഹിക്കുന്നത് ഒരു മനുഷ്യ സ്ത്രീയെ അല്ല. മറിച്ച് ഒരു കൃത്രിമ ബുദ്ധിയൊണ് അദ്ദേഹം പ്രണയിക്കുന്നത്. ആ സത്യം മക്കൾ ജിയാംഗിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ പങ്കാളി ഒരു ചാറ്റ്ബോട്ടാണെന്ന് വ്യക്തമക്കിയപ്പോൾ ജിയാംഗ് തകര്‍ന്ന് പോയി. പിന്നാലെ മനസില്ലാ മനസോടെ ജിയാംഗ് വിവാഹ മോചന ആവശ്യത്തില്‍ നിന്നും പിന്മാറിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.