കൊല്ലം: വിവാഹച്ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവതിയെ കടന്നുപിടിച്ച കേസിൽ പിടിയിലായ സർക്കാർ ഉദ്യോഗസ്ഥൻ കൈവിലങ്ങു കൊണ്ട് പോലീസുകാരെ ഇടിച്ച് പരിക്കേൽപ്പിച്ചു. കൊല്ലത്തെ ജൂനിയർ കോ ഓപറേറ്റീവ് ഇൻസ്പക്ടർ ആയ ചവറ തെക്കുംഭാഗം മുട്ടത്ത് തെക്കതിൽ സന്തോഷ് തങ്കച്ചൻ (38) ആണ് സംഭവത്തിൽ കുണ്ടറയിൽ അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് 1.30നു ഇളമ്പള്ളൂരിലെ ഓഡിറ്റോറിയത്തിലാണ് സംഭവം.
സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം പുറത്തേക്കിറങ്ങിയ യുവതിയെ മദ്യ ലഹരിയിലായിരുന്ന സന്തോഷ് കടന്നു പിടിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത യുവതിയുടെ ഭർത്താവിനെ ഇയാൾ അസഭ്യം പറഞ്ഞു. സംഭവം കണ്ടു നിന്നവർ ഇയാളെ തടഞ്ഞു നിർത്തി പോലീസിനു കൈമാറി. കസ്റ്റഡിയിൽ എടുത്ത ശേഷം വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സന്തോഷ് പോലീസുകാരെ ആക്രമിക്കുകയായിരുന്നു.
അസഭ്യവർഷം നടത്തി ആക്രമണ സ്വഭാവം കാണിച്ച പ്രതി ജീപ്പിൽ നിന്ന് പലതവണ ചാടാൻ ശ്രമിച്ചു. പരാക്രമം കാണിച്ച പ്രതിയെ വിലങ്ങു വച്ച് ആശുപത്രി പരിസരത്ത് എത്തിക്കുമ്പോൾ, ജീപ്പിൽ നിന്ന് ഇറങ്ങിയ ഉടനെ വിലങ്ങുവച്ച പൊലീസുകാരെ അസഭ്യം പറഞ്ഞു ആക്രമിച്ചു. പോലീസുകാരുടെ കണ്ണിലും നെറ്റിയിലും ഇടിച്ചും നാഭിക്ക് ചവിട്ടിയുമായിരുന്നു പ്രതിയുടെ അക്രമം.
ആക്രമണത്തിൽ സിപിഒ മാരായ വിനേഷിനും റിയാസിനുമാണ് പരിക്കേറ്റത്. വിനേഷിനെ നാഭിക്ക് ചവിട്ടുകയും, റിയാസിന്റെ കണ്ണിനു മുകളിലും കവിളത്തും വിലങ്ങുകൊണ്ട് ഇടിക്കുകയുമായിരുന്നു. പൊതുസ്ഥലത്ത് സ്ത്രീയോട് അതിക്രമം കാണിച്ചതിനും പൊലീസുകാരെ ആക്രമിച്ചതിനും വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി.